കമല്‍ മലയാളത്തിന് സമ്മാനിച്ച നടിമാരില്‍ ഒരാളാണ് ഭാവന. 2002ല്‍ പുറത്തിറങ്ങിയ നമ്മളിലൂടെയാണ് ഭാവന സിനിമയിലേക്ക് കാലെടുത്തുവെച്ചത്. ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം വളരെയധികം ശ്രദ്ധേയമായി.
തന്റെ ആദ്യ സിനിമയായ നമ്മളിന് ശേഷം സംവിധായകനും നടനുമായ ലാല്‍ വിളിച്ചുവെന്ന് പറയുകയാണ് ഭാവന. താന്‍ നന്നായി ചെയ്തുവെന്നും ഇനി സെലക്റ്റ് ചെയ്യുന്ന സിനിമകളെല്ലാം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞെന്നും ഭാവന പറയുന്നു. മൂന്നാമത്തെ സിനിമയായ ക്രോണിക് ബാച്ചിലര്‍ ചെയ്യുമ്പോള്‍ ലാല്‍ തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചെന്നും അന്നാണ് ലാലിന്റെ മകനും സംവിധായകനുമായ ജീനിനെ പരിചയപെട്ടതെന്നും ഭാവന പറഞ്ഞു.
അതിന് ശേഷം ജീന്‍ സംവിധാനം ചെയ്ത ഹണി ബീ എന്ന ചിത്രത്തിലും തന്നെ നായികയായി ക്ഷണിച്ചെന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാവന.
‘എന്റെ ആദ്യ സിനിമ മലയാളത്തിലെ നമ്മള്‍ എന്ന ചിത്രമാണ്. അത് റിലീസായത്തിന് ശേഷം ഇന്‍ഡസ്ട്രിയില്‍ നിന്ന് ചിലരെല്ലാം വിളിച്ച് നന്നായി ചെയ്തിട്ടുണ്ട്, ഇനിയുള്ള സിനിമകളിലെല്ലാം നന്നായി ചെയ്യണം. ഇനി സെലക്റ്റ് ചെയ്യുന്ന സിനിമകളെല്ലാം നന്നാക്കണം എന്നെല്ലാം പറഞ്ഞു. അങ്ങനെ എന്നെ വിളിച്ച അഞ്ചു- പത്ത് പേരില്‍ ആദ്യത്തെ ആള്‍ ലാലേട്ടനാണ്.
എന്നെ വിളിച്ച അഞ്ചു- പത്ത് പേരില്‍ ആദ്യത്തെ ആള്‍ ലാലേട്ടനാണ്
ലാലേട്ടന്‍ എന്നെ വിളിച്ചിട്ട് ‘ആ സിനിമയില്‍ നീ അടിപൊളിയായിരുന്നു. എനിക്ക് നിന്റെ കഥാപത്രമാണ് നന്നായി ഇഷ്ടപ്പെട്ടത്. ഇനി സെലക്ട് ചെയ്യുന്ന സിനിമകളെല്ലാം ശ്രദ്ധിച്ച് വേണം. വലിച്ച് വാരി ഓരോന്ന് ചെയ്യരുത്’ എന്നെല്ലാം പറഞ്ഞു. ഞാനും ശരി സാര്‍ എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.
പിന്നെ എന്റെ മൂന്നാമത്തെ സിനിമയാണ് ക്രോണിക് ബാച്ചിലര്‍. സിദ്ദിഖ് സാറാണ് അതിന്റെ നിര്‍മാതാവ്. ഫാസില്‍ സാറാണ് അത് നിര്‍മിച്ചിരിക്കുന്നത്. ആ സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ പോയപ്പോള്‍ എല്ലാവരും നല്ല കമ്പനിയാണ്. സിദ്ദിഖ് സാര്‍, ലാല്‍ സാര്‍, മമ്മൂക്ക, എല്ലാവരും നല്ല ക്ലോസാണ്. ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ ലാല്‍ സാര്‍ എന്നോട് ഒരു ദിവസം വീട്ടിലേക്ക് ഡിന്നര്‍ കഴിക്കാന്‍ വരാന്‍ വേണ്ടി പറഞ്ഞു.
പിന്നെ കുറെ നാളുകള്‍ക്ക് ശേഷം ലാലേട്ടന്‍ എന്നെ വിളിച്ചിട്ട് ജീന്‍ സിനിമ സംവിധാനം ചെയ്യുന്നുണ്ട്. നിന്നെ നായികയാകാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് പറഞ്ഞു
അങ്ങനെ ഞാനും അച്ഛനും കൂടി പോയി. ഞങ്ങള്‍ സംസാരിച്ചു. അപ്പോഴാണ് ജീനും (സംവിധായകന്‍) ഞാനുമെല്ലാം കാണുന്നതും സംസാരിക്കുന്നതും. ഞങ്ങള്‍ രണ്ടുപേരും സമപ്രായക്കാരായിരുന്നു. അപ്പോഴൊന്നും അവന്‍ സംവിധാനത്തിലേക്ക് ഇറങ്ങിയിട്ടില്ല.
പിന്നെ കുറെ നാളുകള്‍ക്ക് ശേഷം ലാലേട്ടന്‍ എന്നെ വിളിച്ചിട്ട് ജീന്‍ സിനിമ സംവിധാനം ചെയ്യുന്നുണ്ട്. നിന്നെ നായികയാകാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് പറഞ്ഞു. ഞാനും സന്തോഷത്തോടെ ആ കഥ കേട്ടു. അതായിരുന്നു ഹണി ബീ,’ ഭാവന പറയുന്നു.
Content highlight: Bhavana talks about Lal