മലയാളികളുടെ പ്രിയ നടിയാണ് ഭാവന. മലയാള സിനിമയിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ താരം പിന്നീട് അന്യഭാഷകളിലും വലിയ ശ്രദ്ധ നേടിയിരുന്നു. ഭാവന ആദ്യമായി അഭിനയിച്ച തമിഴ് സിനിമയായിരുന്നു ‘ ചിത്തിരം പേസുതെടി’.
ചിത്രത്തിൽ നായകനായി എത്തിയത് മലയാളി താരം നരേൻ ആയിരുന്നു. നരേന്റെയും ആദ്യ തമിഴ് ചിത്രമായിരുന്നു ആ സിനിമ.
നരേനെ കുറിച്ച് സംസാരിക്കുകയാണ് ഭാവന. ആ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് നരേൻ തന്റെ പേര് മാറ്റിയതെന്നും അത് വരെ അദ്ദേഹത്തിന്റെ പേര് സുനിൽ എന്നായിരുന്നുവെന്നും ഭാവന പറയുന്നു. ആ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് താൻ അഭിനയിച്ചു കൊണ്ടിരുന്ന മറ്റൊരു സിനിമയായിരുന്നു മലയാള ചിത്രം ‘നരൻ’ എന്നും ഭാവന ജിഞ്ചർ മീഡിയയോട് പറഞ്ഞു.
‘ഞാൻ ആദ്യമായി ഒരു തമിഴ് സിനിമയിൽ അഭിനയിച്ചപ്പോൾ എന്റെ നായകനായത് നരേൻ ആയിരുന്നു. അന്ന് പടം ചെയ്യുമ്പോൾ പുള്ളിയുടെ പേര് സുനിൽ എന്നായിരുന്നു.
ഞാനന്ന് സുനിൽ ചേട്ടാ എന്നായിരുന്നു വിളിച്ചോണ്ടിരുന്നത്. നരേനും ഒരു തൃശൂർ സ്വദേശിയാണ്. ഞാൻ അപ്പോൾ മലയാളത്തിൽ നരൻ എന്ന സിനിമയും ചെയ്തുകൊണ്ടിക്കുകയായിരുന്നു.
സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്ന സമയത്തെല്ലാം സുനിൽ എന്ന് തന്നെയായിരുന്നു പേര്. പെട്ടെന്ന് ഒരു ദിവസം പുള്ളി എന്റെ അടുത്ത് വന്ന് പറഞ്ഞു, ഞാൻ എന്റെ പേരൊന്ന് ചെറുതായിട്ട് മാറ്റിയെന്ന്. എന്താ പുതിയ പേരെന്ന് ഞാൻ ചോദിച്ചപ്പോൾ നരേൻ എന്ന് പറഞ്ഞു. എന്നിട്ട് എന്നോട് കൊള്ളാമോ എന്ന് ചോദിച്ചു. ഞാൻ കുഴപ്പമില്ല എന്ന് പറഞ്ഞു.
അത് എന്റെ ആദ്യ തമിഴ് സിനിമ ആയിരുന്നു ആ സിനിമ ചെയുന്നതിനോടൊപ്പം ഞാൻ വേറെയും കുറച്ചു സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. അതിൽ ഒന്നായിരുന്നു നരൻ. നരേൻ വീണ്ടും കുറേ തമിഴ് സിനിമകളൊക്കെ ചെയ്തു. പുള്ളി അങ്ങനെ ആരോടും സംസാരിക്കില്ല.
ഷോട്ടിനൊക്കെ ഭയങ്കര തയ്യാറെടുപ്പുകളൊക്കെ നടത്തും. ഞാൻ ഒന്നും അങ്ങനെയല്ല. എനിക്ക് ചിലപ്പോൾ അടുത്ത സീൻ ഏതാണെന്ന് പോലും ഓർമയുണ്ടാവില്ല. അത്തരത്തിൽ ഒരുപാട് ഹാർഡ് വർക്ക് ചെയ്യുന്ന ഒരു നടനാണ് നരേൻ,’ ഭാവന പറയുന്നു.
Content Highlight: Bhavana Talk About Actor Narain