എനിക്ക് സ്ട്രോങ്ങ്‌ ക്രഷ് തോന്നിയിട്ടുള്ളത് ആ ഹീറോയോടാണ്, ഞങ്ങൾ അതിനെ കുറിച്ച് സംസാരിച്ചിട്ടുമുണ്ട്: ഭാവന
Entertainment
എനിക്ക് സ്ട്രോങ്ങ്‌ ക്രഷ് തോന്നിയിട്ടുള്ളത് ആ ഹീറോയോടാണ്, ഞങ്ങൾ അതിനെ കുറിച്ച് സംസാരിച്ചിട്ടുമുണ്ട്: ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th May 2024, 8:34 am

മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. കമൽ ഒരുക്കിയ നമ്മൾ എന്ന ചിത്രത്തിലൂടെ പരിമളം എന്ന ഒരു ചെറിയ കഥാപാത്രമായി ബിഗ് സ്‌ക്രീനിൽ എത്തിയ ഭാവന പിന്നീട് തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരുന്നു. കരിയറിലെ ഒരു ഇടവേളക്ക് ശേഷം താരം വീണ്ടും സിനിമകളിൽ സജീവമായി കൊണ്ടിരിക്കുകയാണ്.

ലാൽ ജൂനിയർ സംവിധാനം ചെയ്ത നടികർ എന്ന ചിത്രമാണ് ഭാവനയുടെ ഏറ്റവും പുതിയ സിനിമ. ടൊവിനോ നായകനാവുന്ന ചിത്രം ഒരു സൂപ്പർ സ്റ്റാറിന്റെ കഥയാണ് പറയുന്നത്.

ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഭാവന. തനിക്ക് നടൻ മാധവനോട് വലിയ ക്രഷ് ആയിരുന്നുവെന്നും എട്ടിൽ പഠിക്കുമ്പോഴാണ് അലൈപായുതേ എന്ന ചിത്രം റിലീസ് ആവുന്നതെന്നും ഭാവന പറയുന്നു. പിന്നീട് താൻ ഇതിനെ കുറിച്ച് പറഞ്ഞത് മാധവൻ അറിഞ്ഞിരുന്നുവെന്നും തങ്ങൾ ഒരുമിച്ച് ഒന്ന് രണ്ട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ജാങ്കോ സ്പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് സ്ട്രോങ്ങ്‌ ക്രഷ് തോന്നിയിട്ടുള്ളത് മാധവന്റെ അടുത്താണ്. ഞാൻ എട്ടിൽ പഠിക്കുമ്പോഴാണ് അലൈപായുതേ റിലീസ് ആയത്. അതിന് ശേഷമാണ് എനിക്ക് വലിയ ക്രഷ് തോന്നിയത്.

എനിക്ക് ഭയങ്കര ക്രഷ് ആയിരുന്നു. ഞാനത് എവിടെയോ പറഞ്ഞത് മാധവൻ അറിഞ്ഞു. പിന്നെ ഞങ്ങൾ ഒരുമിച്ച് വർക്ക്‌ ചെയ്തിരുന്നു. ഞങ്ങൾ ഒരുമിച്ച് രണ്ട് മൂന്ന് സിനിമകളും ചെയ്തു. അപ്പോൾ അതിനെ കുറിച്ച് സംസാരിച്ചിരുന്നു.

അങ്ങനെ ആരും എന്നെ റിജക്റ്റ് ഒന്നും ചെയ്തിട്ടില്ല. എന്തോ ആളുകൾക്ക് എന്നെ ഇഷ്ടമാണ്(ചിരിക്കുന്നു),’ഭാവന പറയുന്നു.

അതേസമയം കഴിഞ്ഞ ആഴ്ച്ച റിലീസായ നടികർ സമ്മിശ്ര പ്രതികരണമാണ് ബോക്സ്‌ ഓഫീസിൽ നേടുന്നത്. സുനാമി എന്ന ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്ത സിനിമയിൽ സൗബിൻ ഷാഹിർ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

Content Highlight: Bhavana Talk About Actor Madhavan