കമല്‍ സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമാമേഖലയില്‍ എത്തുന്നത്. ചിത്രത്തില്‍ പരിമളം എന്ന ഒരു ചെറിയ കഥാപാത്രമായിരുന്നു ഭാവനയുടേത്. മലയാള സിനിമയിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തിയ ഭാവന പിന്നീട് വളരെ പെട്ടെന്നായിരുന്നു തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഭാവന തന്റെ സാന്നിധ്യമറിയിച്ചു.
മാധവന്‍ നായകനായി 2007ല്‍ പുറത്തിറങ്ങിയ ആര്യ എന്ന ചിത്രത്തില്‍ ഭാവനയായിരുന്നു നായിക. ചിത്രത്തില്‍ വടിവേലുവും പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. വടിവേലുവിനോടൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഭാവന. കോമഡി സീനുകളെപ്പറ്റി സംവിധായകനും വടിവേലുവും തന്നോട് ആദ്യമേ സംസാരിക്കാറുണ്ടെന്ന് ഭാവന പറഞ്ഞു.
ഒരുപാട് തയാറെടുപ്പുകളോടെയാണ് വടിവേലു സെറ്റിലെത്തുന്നതെന്നും ടേക്കിന്റെ സമയത്ത് കോമഡി സീനുകളില്‍ അദ്ദേഹത്തിന്റേതായ കോണ്‍ട്രിബ്യൂഷന്‍ കൊടുക്കാറുണ്ടെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം ടേക്കിന്റെ സമയത്താണ് താന്‍ മനസിലാക്കുന്നതെന്നും പരമാവധി ചിരി കണ്‍ട്രോള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും ഭാവന പറഞ്ഞു.
താന്‍ ചിരിച്ചതുകൊണ്ട് ആ സീന്‍ വീണ്ടും എടുക്കാന്‍ പാടില്ലെന്ന നിര്‍ബന്ധം തനിക്കുണ്ടെന്നും അതിനാല്‍ ചിരി അടക്കിപിടിക്കാന്‍ പാടുപെടുമായിരുന്നൈന്നും ഭാവന കൂട്ടിച്ചേര്‍ത്തു. അസാധ്യ ടാലന്റുള്ള നടനാണ് വടിവേലുവെന്നും അദ്ദേഹത്തോടൊപ്പമുള്ള ഷൂട്ട് രസകരമാണെന്നും ഭാവന പറഞ്ഞു. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു ഭാവന.
‘വടിവേലു സാറിനെക്കുറിച്ച് പറയാനാണെങ്കില്‍ ഒരുപാടുണ്ട്. കോമഡി സീനുകളില്‍ എനിക്കും അദ്ദേഹത്തിനും കോമ്പിനേഷന്‍ സീനുകളുണ്ടായിട്ടുണ്ട്. സീനിന് മുമ്പ് എനിക്ക് ചെറിയ ബ്രീഫിങ്ങൊക്കെ രണ്ടുപേരും തരാറുണ്ടായിരുന്നു. ടേക്കിന്റെ സമയത്ത് വടിവേലു സാര്‍ എന്തെങ്കിലും കാര്യം കൈയില്‍ നിന്നിടുമായിരുന്നു. അത് കണ്ടാല്‍ ആര്‍ക്കായാലും ചിരി വരും.
പക്ഷേ, ഞാന്‍ ചിരിക്കാതെ പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കും. കാരണം, നമ്മള്‍ ചിരിച്ചാല്‍ ആ സീന്‍ വീണ്ടും എടുക്കേണ്ടി വരും. അതുകൊണ്ട് പരമാവധി ചിരി കണ്‍ട്രോള്‍ ചെയ്ത് നില്‍ക്കും. അസാധ്യ ടാലന്റുള്ള നടനാണ് വടിവേലും സാര്‍. അദ്ദേഹത്തോടൊപ്പമുള്ള ഷൂട്ട് എപ്പോഴും രസകരമാണ്. നല്ല ഓര്‍മകളാണ് ആ സിനിമയൊക്കെ,’ ഭാവന പറഞ്ഞു.
Content Highlight: Bhavana says that Vadivelu is one of the talented actor in Tamil cinema