|

സ്വിഗ്ഗിയില്‍ ജോലിയുടെ വേക്കന്‍സിയുണ്ട്, താത്പര്യമുണ്ടെങ്കില്‍ ലിങ്കില്‍ കയറാന്‍ പറഞ്ഞ് എനിക്കൊരു മെസ്സേജ് വന്നു: ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ മലയാളത്തിന് സമ്മാനിച്ച നടിമാരില്‍ ഒരാളാണ് ഭാവന. 2002ല്‍ പുറത്തിറങ്ങിയ നമ്മളിലൂടെയാണ് ഭാവന സിനിമയിലേക്ക് കാലെടുത്തുവെച്ചത്. ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം വളരെയധികം ശ്രദ്ധേയമായി. പിന്നീട് മലയാളത്തിന്റെ മുന്‍നിരയില്‍ വളരെ വേഗത്തില്‍ സ്ഥാനം പിടിച്ച ഭാവന തമിഴിലും തെലുങ്കിലും കന്നഡയിലും തന്റെ സാന്നിധ്യമറിയിച്ചു.

സിനിമയില്ലാത്ത സമയങ്ങളില്‍ ഇന്റര്‍നെറ്റില്‍ ഓരോന്ന് ബ്രൗസ് ചെയ്യുകയാണ് തന്റെ ശീലമെന്ന് ഭാവന പറഞ്ഞു. അങ്ങനെ ബ്രൗസ് ചെയ്ത് തനിക്ക് സ്വിഗ്ഗിയില്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള മെസ്സേജ് വന്നിരുന്നെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. സ്വിഗ്ഗിയില്‍ വേക്കന്‍സിയുണ്ടെന്നും താത്പര്യമുണ്ടെങ്കില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യാനുമായിരുന്നു മെസേജില്‍ എഴുതിയിരുന്നതെന്നും ഭാവന പറഞ്ഞു.

താന്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്തില്ലെന്നും ആ ജോലി വേണ്ടെന്ന് വെച്ചെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. തനിക്ക് ഭക്ഷണം കഴിക്കാന്‍ ഒരുപാട് ഇഷ്ടമാണെന്നും എല്ലാ ഭക്ഷണവും ആസ്വദിച്ച് കഴിക്കാറുണ്ടെന്നും ഭാവന പറഞ്ഞു. ഇഷ്ടപ്പെട്ട ഭക്ഷണം ചിപ്‌സാണെന്നും ഭാവന പറഞ്ഞു. എത്രനേരം വേണമെങ്കിലും ചിപ്‌സ് കഴിച്ചുകൊണ്ടിരിക്കുമെന്നും ഭക്ഷണത്തിന്റെ കാര്യത്തില്‍ അധികം നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കില്ലെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

അത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുമെന്നും ചിലര്‍ അവരുടെ ഡയറ്റിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് പരീക്ഷിച്ചാലോ എന്ന് തോന്നാറുണ്ടെന്നും ഭാവന പറഞ്ഞു. ഇത്തരമൊരു ഫീല്‍ഡില്‍ വരുമ്പോള്‍ ഭക്ഷണത്തിന് നിയന്ത്രണം കൊണ്ടുവരുന്നത് തനിക്ക് അത് സാധിക്കില്ലെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു ഭാവന.

‘വെറുതേയിരിക്കുന്ന സമയത്ത് ഫോണിലും ഇന്റര്‍നെറ്റിലും സമയം ചെലവഴിക്കും. അങ്ങനെ സെര്‍ച്ച് ചെയ്ത് എനിക്ക് ഒരു മെസ്സേജ് വന്നു. സ്വിഗ്ഗിയില്‍ വേക്കന്‍സിയുണ്ടെന്ന് പറഞ്ഞായിരുന്നു മെസ്സേജ്. ‘താത്പര്യമുണ്ടെങ്കില്‍ ഈ ലിങ്കില്‍ ഡീറ്റെയില്‍സ് തരിക’ എന്നായിരുന്നു ആ മെസ്സേജില്‍. എനിക്ക് അതിനോട് താത്പര്യമുണ്ടായിരുന്നില്ല.

ഭക്ഷണം കഴിക്കാന്‍ എനിക്ക് നല്ല ഇഷ്ടമാണ്. എല്ലാ ഫുഡ്ഡും ആസ്വദിച്ച് കഴിക്കും. ചിപ്‌സാണ് ഏറ്റവും ഇഷ്ടം. എത്രവേണമെങ്കിലും കഴിച്ചുകൊണ്ടിരിക്കും. ഡയറ്റെടുക്കാനും അതിനെപ്പറ്റി സംസാരിക്കാനും ഇഷ്ടമാണ്. പക്ഷേ, അത് പ്രവൃത്തിയിലാക്കാന്‍ നല്ല പാടാണ്. ഓരോരുത്തരും അവരുടെ ഡയറ്റിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമുക്കും അങ്ങനെ ചെയ്താലോ എന്ന് തോന്നും. പക്ഷേ, അതൊന്നും എന്നെക്കൊണ്ട് പറ്റില്ല. ഭക്ഷണത്തിന് കണ്‍ട്രോള്‍ വെക്കേണ്ട ഫീല്‍ഡാണെങ്കിലും ഞാനതിന് ശ്രമിക്കാറില്ല,’ ഭാവന പറഞ്ഞു.

Content Highlight: Bhavana saying she can’t take diet

Latest Stories