| Wednesday, 14th August 2024, 8:56 pm

ചിന്താമണി കൊലക്കേസിന് ശേഷം ഹണ്ട്; ചിത്രത്തിന്റെ അപ്‌ഡേറ്റുമായി ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണ്ട്. ഈ പാരാ നോര്‍മല്‍ ത്രില്ലര്‍ ഓഗസ്റ്റ് 23 മുതല്‍ ആഗോള തലത്തില്‍ പ്രദര്‍ശനം ആരംഭിക്കും. അതിന് മുന്നോടിയായി ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകള്‍ റിലീസ് ചെയ്യുകയും സമൂഹ മാധ്യമങ്ങളില്‍ മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന ഭാവനയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. ഡോക്ടര്‍ കീര്‍ത്തി എന്ന കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തില്‍ എത്തിയത്. ചിന്താമണി കൊലക്കേസ് എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ഭാവന- ഷാജി കൈലാസ് ടീമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.

മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഹണ്ട് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസറും പോസ്റ്ററുകളും തരുന്നത്. ഒരു മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നടക്കുന്ന ചില ദുരൂഹ മരണങ്ങളുടെ പിന്നിലുള്ള സത്യം കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ.രാധാകൃഷ്ണന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അദിതി രവി, രണ്‍ജി പണിക്കര്‍, അനു മോഹന്‍, ചന്ദുനാഥ്, അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, നന്ദു ലാല്‍, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യ നായര്‍, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, സോനു എന്നിവരും അഭിനയിച്ചിട്ടുണ്ട്.

നിഖില്‍ ആനന്ദ് തിരക്കഥ രചിച്ചിരിക്കുന്ന ഹണ്ടിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജാക്‌സണ്‍ ജോണ്‍സണാണ്. കൈലാസ് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ടോളര്‍- സഞ്ജു ജെ. ഷാജി, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- ഷെറിന്‍ സ്റ്റാന്‍ലി, പ്രതാപന്‍ കല്ലിയൂര്‍.

കലാസംവിധാനം- ബോബന്‍, ഗാനങ്ങള്‍- സന്തോഷ് വര്‍മ, മേക്കപ്പ്- പി.വി. ശങ്കര്‍, കോസ്റ്റ്യും ഡിസൈന്‍- ലിജി പ്രേമന്‍, ഓഫീസ് നിര്‍വഹണം- ദില്ലി ഗോപന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മനു സുധാകര്‍, ഫോട്ടോ- ഹരി തിരുമല എന്നിവരാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- അനൂപ് സുന്ദരന്‍, പി.ആര്‍.ഒ. – ശബരി.

Content Highlight: Bhavana’s Hunt Movie Update

We use cookies to give you the best possible experience. Learn more