| Sunday, 14th July 2024, 10:42 pm

'എന്തൊക്കെയാണ് സാറേ ഇവിടെ നടക്കുന്നത്...' ത്രില്ലടിപ്പിക്കുന്ന ടീസറുമായി ഭാവന - ഷാജി കൈലാസ് ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഭാവന കേന്ദ്രകഥാപാത്രമാവുന്ന ചിത്രമാണ് ഹണ്ട്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്ത് വിട്ടു. കീര്‍ത്തിയെന്ന ഫോറന്‍സിക് വിദഗ്ദയായാണ് ചിത്രത്തില്‍ ഭാവന എത്തുന്നത്. ഒരു മിനിട്ട് 14 സെക്കന്റ് നീണ്ടുനില്‍ക്കുന്ന ടീസറാണ് ഇത്. ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്നതാണ് ടീസര്‍.


ക്യാംപസിലെ പി.ജി. റസിഡന്റ് ഡോ. കീര്‍ത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളഴിയുന്നതിലൂടെയാണ് ചിത്രത്തിന്റെ കഥാവികസനം. സിനിമ ഓഗസ്റ്റ് ഒമ്പതിനാണ് പുറത്തിറങ്ങുന്നത്. 2006ല്‍ റിലീസായ ത്രില്ലര്‍ ചിത്രം ചിന്താമണി കൊലക്കേസിന് ശേഷം ഭാവനയും നിര്‍മാതാവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ. രാധാകൃഷ്ണനാണ് ചിത്രത്തിന്റെ നിര്‍മാണം.

അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, അനു മോഹന്‍, രണ്‍ജി പണിക്കര്‍, ചന്തു നാഥ്, ജി. സുരേഷ് കുമാര്‍, നന്ദു ലാല്‍, ഡെയ്ന്‍ ഡേവിഡ്, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യാ നായര്‍, സോനു എന്നിവരും പ്രധാന താരങ്ങളാണ്. നിഖില്‍ എസ്. ആനന്ദ്, ഹരി നാരായണന്‍, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു.

ജാക്സണ്‍ ജോണ്‍സണ്‍ ഛായാഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിങും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം- ബോബന്‍, മേക്കപ്പ്- പി.വി. ശങ്കര്‍, കോസ്റ്റ്യും ഡിസൈന്‍- ലിജി പ്രേമന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- മനു സുധാകര്‍, ഓഫീസ് നിര്‍വ്വഹണം- ദില്ലി ഗോപന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ്- പ്രതാപന്‍ കല്ലിയൂര്‍, ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജു ജെ., പി.ആര്‍.ഒ.- വാഴൂര്‍ ജോസ്, സ്റ്റില്‍സ്- ഹരി തിരുമല.

Content Highlight: Bhavana And Shaji Kailas Movie Hunt Teaser Out

We use cookies to give you the best possible experience. Learn more