മമ്മൂക്ക കരയുന്നത് കാണുമ്പോള്‍ എനിക്കും കരച്ചില്‍ വരും: ഭാവന
Entertainment news
മമ്മൂക്ക കരയുന്നത് കാണുമ്പോള്‍ എനിക്കും കരച്ചില്‍ വരും: ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th September 2023, 10:25 pm

മമ്മൂട്ടി കരയുന്നത് കാണുമ്പോള്‍ തനിക്ക് സങ്കടം വരുമെന്നും അത് അദ്ദേഹത്തിന്റെ ഒരു കഴിവാണെന്നും നടി ഭാവന. ചിലര്‍ കരയുമ്പോള്‍ അത് സിനിമയാണെന്ന് ബോധ്യമുണ്ടാകുമെന്നും എന്നാല്‍ ചിലരുടെ കരച്ചില്‍ കാണുമ്പോള്‍ സിനിമയാണ് എന്നത് മറന്നുപോകുമെന്നും ഭാവന പറയുന്നു.

ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എനിക്ക് മമ്മൂക്ക കരയുന്ന ഒരു സീന്‍ കാണുമ്പോള്‍ ഭയങ്കര കരച്ചില്‍ വരും. ചിലര്‍ കരയുമ്പോള്‍ നമുക്ക് പ്രേത്യേകമായിട്ട് ഒന്നും തോന്നില്ല. ചിലര്‍ കരയുമ്പോള്‍ നമുക്കും വിഷമമാകും. ഇനി ഞാന്‍ കാണുകേയില്ലെന്ന് തീരുമാനിച്ച സിനിമകള്‍ ഉണ്ട്. കാരണം ഭയങ്കര സങ്കടം വരുന്നത് കൊണ്ടാണ്.

അങ്ങനെ തോന്നിപ്പിക്കുന്നത് അഭിനേതാക്കളുടെ കഴിവാണത്. മമ്മൂക്ക കരയുന്ന ഒരു സിനിമാ രംഗം കാണുമ്പോള്‍ നമുക്ക് സങ്കടമുണ്ടാകുന്നത് അദ്ദേഹത്തിന്റെ വലിയ കഴിവാണ്.


അഭിനയമാണെന്നറിയാം, ഞാനും അവരെ പോലെ സിനിമയില്‍ ഉള്ളയാളായതിനാല്‍ കൃത്യമായി എല്ലാം ബോധ്യമുണ്ട്. എന്നിട്ടും വിഷമമുണ്ടാകുമ്പോള്‍ അത് അവരുടെ കഴിവാണ്,’ ഭാവന പറയുന്നു.

ഭാവന പ്രധാന വേഷത്തില്‍ എത്തുന്ന റാണി റിലീസിന് ഒരുങ്ങുകയാണ്. സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ന്‍ ഒരുക്കുന്ന ചിത്രമാണ് റാണി. നിയതി കാദംബിയാണ് കേന്ദ്ര കഥാപാത്രമായി ചിത്രത്തില്‍ വേഷമിടുന്നത്. ഹണി റോസ്, ഉര്‍വശി എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ ഇന്ദ്രന്‍സ്, ഗുരു സോമസുന്ദരം, മണിയന്‍ പിള്ള രാജു, അശ്വിന്‍ ഗോപിനാഥ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ആമി പ്രഭാകരന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥയും ശങ്കര്‍ രാമകൃഷ്ണന്‍ എഴുതിയിരിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിനായക് ഗോപാലാണ്. സംഗീതം മേന മേലത്ത്.

Content Highlight: Bhavana about Mammootty handling sentimental scenes