മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ഭാവന. ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന ചിത്രത്തിന് ശേഷം ഭാവന അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് നടികര്‍. എസ്. സോമശേഖരന്‍ തിരക്കഥയെഴുതി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രമാണ് നടികര്‍.
വിവാഹശേഷം സിനിമാ അഭിനയം നിര്‍ത്തുന്ന നടിമാരെ കുറിച്ചും അത്തരത്തിലൊരു തീരുമാനത്തിലേക്ക് അവര്‍ എത്തുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഭാവന.
കരിയറും വിവാഹവും തമ്മില്‍ ബന്ധമില്ലെന്നും വിവാഹം കഴിഞ്ഞു എന്നത് കരിയര്‍ അവസാനിപ്പിക്കാനുള്ള ഒരു കാരണമാകരുതെന്നുമാണ് ഭാവന പറയുന്നത്. ഐ ആം വിത്ത് ധന്യാ മേനോന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാവന.
വിവാഹം കഴിച്ചു എന്നത് കൊണ്ട് ഒരു നടിയെയും സംവിധായകര്‍ സിനിമകളിലേക്ക് വിളിക്കാതിരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ഭാവന പറഞ്ഞു.
‘മുമ്പൊക്കെ ഒരു ഹിറോയിന്‍ വരുന്നു, കുറച്ച് സിനിമകളില്‍ അഭിനയിക്കുന്നു, പെട്ടെന്ന് ഒരു കല്ല്യാണം കഴിക്കുന്നു, പിന്നെ അവര്‍ തന്നെ അഭിനയത്തില്‍ നിന്ന് മാറിനില്‍ക്കുന്നു എന്നതായിരുന്നു രീതി.
എന്റെ കല്ല്യാണം കഴിഞ്ഞു ഇനി ഫാമിലിയായി ജീവിക്കാം എന്ന് ഹീറോയിന്‍സ് തന്നെ എടുക്കുന്ന തീരുമാനമായിരിക്കുമോ എന്ന് ഞാന്‍ ആലോചിക്കാറുണ്ടായിരുന്നു. നടിമാരുടെ വിവാഹം കഴിയുന്നതോടെ അവര്‍ ഇനി അഭിനയ രംഗത്തേക്ക് തിരിച്ചെത്തില്ലെന്ന് സംവിധായകരും ഉറപ്പിക്കും.
പക്ഷേ എനിക്കൊരിക്കലും തോന്നുന്നില്ല ഒരു ഡയറക്ടറും കല്ല്യാണം കഴിഞ്ഞ കാരണം ആ നടിയെ ഇനി ഞാന്‍ അഭിനയിക്കാന്‍ വിളിക്കില്ല എന്ന് തീരുമാനിക്കുമെന്ന്. അത്തരത്തില്‍ ഒരു സംവിധായകനും പറയില്ലെന്നാണ് കരുതുന്നത്. ഈ വിഷയത്തില്‍ നടിമാര്‍ എടുക്കുന്ന തീരുമാനം പോലിരിക്കും കാര്യങ്ങള്‍.
ഒരു നടിയെ സംബന്ധിച്ച് അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അഭിനയിക്കാം. നമ്മള്‍ അങ്ങനെ ഒരു തീരുമാനം എടുത്താല്‍ ഫിലിം മേക്കേര്‍സിന്റെ അടുത്തുനിന്നും പോസിറ്റീവ് ആയിട്ടുള്ള റെസ്‌പോണ്‍സ് തന്നെയാണ് ഉണ്ടാകുക. പക്ഷേ ഒരുപാട് ആക്ടേഴ്‌സ് ഇത്തരത്തില്‍ ഇനി അഭിനയിക്കുന്നില്ലെന്ന് തീരുമാനം എടുത്തിട്ടുണ്ട്.
‘കല്ല്യാണം കഴിഞ്ഞാല്‍ അഭിനയിക്കില്ല എന്നത് പിന്നെ പിന്നെ ഒരു റിച്ച്വല്‍ പോലെയായി, കാരണം ഒരു സമയത്തെ സ്ഥിരം ചോദ്യം ആയിരുന്നു, കല്ല്യാണം കഴിഞ്ഞാല്‍ ഇനി അഭിനയിക്കുമോ എന്ന്. ഒരു സമയം കഴിഞ്ഞാല്‍ പിന്നെ അവര്‍ അഭിനയത്തിലേക്ക് തന്നെ തിരിച്ച് വരുകയും ചെയ്യും. അത്തരത്തില്‍ നോക്കുമ്പോള്‍ ഒരു ആക്ടറുടേയും ആക്ട്രസിന്റേയും ലൈഫ് തമ്മില്‍ വ്യത്യാസമുണ്ട്, ‘ ഭാവന കൂട്ടിചേര്‍ത്തു.
Content Highlight: Bhavana About Actresses decision to left movie after marriage