മലയാളത്തിന്റെ പ്രിയതാരം ഭാവനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടി മഞ്ജുവാര്യര്‍. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു മഞ്ജു ഭാവനയക്ക് ആശംസകള്‍ അറിയിച്ചത്.
‘ഞാന്‍ നിന്നെ ഒരുപാടൊരുപാട് സ്‌നേഹിക്കുന്നു എന്നും എപ്പോഴും’ എന്നാണ് സമൂഹമാധ്യമത്തില്‍ പിറന്നാള്‍ ആശംസ നേര്‍ന്ന് മഞ്ജു കുറിച്ചത്. നടിമാരായ ശില്‍പബാല, മൃദുല മുരളി, ഷഫ്‌ന, സംവിധായകന്‍ ലാലിന്റെ മകള്‍ മോണിക്ക തുടങ്ങിയവരൊക്കെ താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
ലോകത്ത് എവിടെയെങ്കിലും ഒരു മൃഗത്തിന് മുറിവേറ്റാല്‍ ദിവസങ്ങളോളം ഇരുന്ന് കരയുന്ന മൃഗസ്‌നേഹിയാണ് ഭാവനയെന്നും ഗോസിപ്പ് ഉള്‍പ്പടെ സൂര്യന് താഴെയുള്ളതെല്ലാം ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നുമാണ് മൃദുല കുറിച്ചത്.
തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്ത് കൂടെ നിന്നതിന് നന്ദി പറഞ്ഞുകൊണ്ടാണ് ഷഫ്‌നയുടെ പിറന്നാള്‍ ആശംസ.
ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ താരമിപ്പോള്‍ തൃശൂരിലെ വീട്ടില്‍ ക്വാറന്റീനിലാണ്.
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക