| Wednesday, 6th November 2019, 9:24 pm

ബംഗാളില്‍ ബി.ജെ.പിയെ വെട്ടി തൃണമൂല്‍; ഭാട്പാറയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം നഷ്ടമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൈവിട്ടുപോയ മുനിസിപ്പാലിറ്റി തിരിച്ചു പിടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം നഷ്ടമായ ഭാട്പാറ മുന്‍സിപ്പാലിറ്റിയാണ് തൃണമൂല്‍ ബി.ജെ.പിയില്‍ നിന്നും തിരിച്ചു പിടിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന 12 കൗണ്‍സിലര്‍മാര്‍ തിരിച്ച് തൃണമൂലില്‍ ചേര്‍ന്നതോടെയാണ് നഷ്ടമായ മുന്‍സിപ്പാലിറ്റി തിരിച്ചുപിടിക്കാനായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏഴു മുന്‍സിപ്പാലിറ്റികള്‍ തൃണമൂലിനു നഷ്ടമായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയില്‍ ചേര്‍ന്ന 12 കൗണ്‍സിലര്‍മാരും തങ്ങളുടെ മാതൃ പാര്‍ട്ടിയില്‍ തിരിച്ചെത്തിയതായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പറഞ്ഞു.

34 അംഗങ്ങളുണ്ടായിരുന്ന കൗണ്‍സിലില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം 19 തൃണമൂല്‍ അംഗങ്ങള്‍ ബി.ജെ.പിയില്‍ ചേരുകയായിരുന്നു. ഇതോടെ ബി.ജെ.പിയുടെ അംഗസംഖ്യ 26 ആവുകയും തൃണമൂലിന് മുന്‍സിപ്പാലിറ്റിയുടെ ഭരണം നഷ്ടപ്പെടുകയുമായിരുന്നു.

തൃണമൂലിന്റെ മുതിര്‍ന്ന നേതാക്കളായ ഫിര്‍ഹാദ് ഹക്കീം, ജ്യോതിപ്രിയോ മുല്ലിക് എന്നിവരുടെ സാനിധ്യത്തിലാണ് 12 പേര്‍ തിരിച്ചു പാര്‍ട്ടിയിലെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

’12 അംഗങ്ങള്‍ തിരിച്ചു വന്നതോടെ 34 അംഗ കൗണ്‍സിലില്‍ ഞങ്ങളുടെ അംഗബലം 21-ആയി. ഇതോടെ മുന്‍സിപ്പാലിറ്റി ഞങ്ങളുടെ നിയന്ത്രണത്തിലായി. ഞങ്ങള്‍ ഉടന്‍ തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് മുനിസിപ്പാലിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കും.’- ജ്യോതിപ്രിയോ മുല്ലിക് പറഞ്ഞു.

We use cookies to give you the best possible experience. Learn more