4ജി സേവനം കരുത്തുറ്റതാക്കാന്‍ പുതിയ പദ്ധതിയുമായി എയര്‍ടെല്‍
Big Buy
4ജി സേവനം കരുത്തുറ്റതാക്കാന്‍ പുതിയ പദ്ധതിയുമായി എയര്‍ടെല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th April 2016, 4:23 pm

airtel-01

കൊല്‍ക്കത്ത: ഹൈസ്പീഡ് മൊബൈല്‍ ഇന്റര്‍നെറ്റ് എല്ലാ പ്രദേശങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികളുമായി എയര്‍ടെല്‍. എയര്‍ടെല്‍ 4ജി നെറ്റ്‌വര്‍ക്ക് ഇന്ത്യയിലെ ഏറ്റവും മികച്ചതാക്കാന്‍ എയര്‍സെല്ലിന്റെ 4ജി സ്‌പെക്ട്രം 8 സര്‍ക്കിളുകളില്‍ ഉപയോഗിക്കാന്‍ അവകാശം നേടുന്നതിന് എയര്‍ടെല്‍ 3500 കോടി രൂപയുടെ പദ്ധതിയാണ് ഒപ്പിട്ടത്.

8 സര്‍ക്കിളുകളില്‍ എയര്‍സെല്ലിന്റെ 4ജി സ്‌പെക്ട്രം ഉപയോഗിക്കാന്‍ ഇതോടെ എയര്‍ടെല്ലിന് സാധിക്കും. തമിഴ്‌നാട്, ബീഹാര്‍, ജമ്മു കാശ്മീര്‍, പശ്ചിമ ബംഗാള്‍, ആസാം, നോര്‍ത്ത് ഈസ്റ്റ്, ആന്ധ്ര പ്രദേശ്, ഒഡീഷ എന്നിവടങ്ങളിലെ സ്‌പെക്ട്രമാണ് ഉപയോഗിക്കാന്‍ അവകാശം നേടിയത്.

എയര്‍ടെല്‍ ഒരു മാസം മുമ്പ് 4,428 കോടി രൂപയ്ക്ക് റേഡിയോവേവ്‌സ് വീഡിയോകോണ്‍ ടെലികമ്മ്യൂണിക്കേഷന്‍സില്‍ നിന്നും വാങ്ങിയിരുന്നു. നെറ്റ്‌വര്‍ക്ക് കവറേജ് വര്‍ധിപ്പിക്കാനായിരുന്നു ഇത്.

എയര്‍സെല്ലും ഡിഷ്‌നെറ്റുമായുള്ള കരാര്‍ 2030 സെപ്തംബര്‍ 20 വരെയാണ് നിലനില്‍ക്കുക. റേഡിയോവേവ്‌സിന്റെ വിപണനം സാധ്യമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഒക്ടോബറില്‍ വന്നതിന് പിന്നാലെയുള്ള മൂന്നാമത്തെ വില്‍പനയാണ് ഇത്.

എന്തായാലും എയര്‍ടെന്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. ഇതോടെ കൂടുതല്‍ പ്രദേശങ്ങളില്‍ ഹൈസ്പീഡ് മൊബൈല്‍ ഇന്റര്‍നെറ്റ് ലഭ്യമാകും.