| Tuesday, 27th February 2024, 3:27 pm

ഒറ്റ മത്സരത്തിൽ 14 വിക്കറ്റ്; ഗില്ലിയുടെ ശിഷ്യന്റെ ആറാട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ മുംബൈ- ബറോഡ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്.  ബറോഡയുടെ ബൗളിങ്ങില്‍ രണ്ട് ഇന്നിങ്‌സുകളിലും ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് ഭര്‍ഗവ് ബട്ട് നടത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത 569 റണ്‍സിന് പുറത്താവുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ബറോഡയുടെ ബൗളിങ്ങില്‍ ഏഴ് വിക്കറ്റുകളാണ് ഭാര്‍ഗവ് വീഴ്ത്തിയത്. 52 ഓവറില്‍ ഏഴ് മെയ്ഡന്‍ ഉള്‍പ്പെടെ 200 റണ്‍സ് വിട്ടു നല്‍കിയാണ് താരം ഏഴ് വിക്കറ്റുകള്‍ നേടിയത്. 3.85 ആണ് താരത്തിന്റെ എക്കോണമി. രാജ് ലിംബാനി, നിനാദ് റാത്വ, മഹേഷ് പിത്തിയ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യ ഇന്നിങ്‌സിലും ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് ഭര്‍ഗവ് നടത്തിയത്. 42.4 ഓവറില്‍ അഞ്ച് മെയ്ഡന്‍ ഉള്‍പ്പെടെ 112 റണ്‍സ് വിട്ടുനല്‍കിയാണ് താരം ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയത്. 2.63 ആണ് താരത്തിന്റെ എക്കോണമി. നിനന്ത് റാത്വ മൂന്ന് വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 384 റണ്‍സിന് പുറത്താവുകയായിരുന്നു. മുംബൈ ബാറ്റിങ്ങില്‍ മുഷീര്‍ ഖാന്‍ ഡബിള്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 357 പന്തില്‍ പുറത്താവാതെ 203 റണ്‍സ് നേടികൊണ്ടായിരുന്നു മുഷീറിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

18 ഫോറുകളാണ് മുഷീറിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മുഷീറിന്റെ കരിയറിലെ ആദ്യ ഫസ്റ്റ് ക്ലാസ്സ് ഡബിള്‍ സെഞ്ച്വറിയാണിത്. മുഷീറിന് പുറമെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹര്‍ദിക് ടമൊറെ 57 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. മൂന്ന് ഫോറുകളാണ് മുംബൈ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബറോഡ 348 റണ്‍സിന് പുറത്താവുകയായിരുന്നു. ബറോഡക്കായി ശ്വാശന്ത് റാവത്ത് 194 പന്തില്‍ 124 റണ്‍സും നായകന്‍ വിഷ്ണു സോളങ്കി 291പന്തില്‍ 136 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

മുംബൈക്കായി ഷമാസ് മുലാനി നാല് വിക്കറ്റും തുഷാര്‍ ദേശ്പാണ്ടെ, തനുഷ് കൊട്ടിയാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയും മികച്ച പ്രകടനം നടത്തി.

അതേസമയം രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത മുംബൈ 569 റണ്‍സിന് പുറത്താവുകയായിരുന്നു. മുംബൈ ബാറ്റിങ്ങില്‍ ദേശ് പാണ്ഡെ 129 പന്തില്‍ നിന്നും 123 റണ്‍സും ധനുഷ് 129 പന്തില്‍ 123 റണ്‍സും വിക്കറ്റ് കീപ്പര്‍ ഹര്‍ദിക്ക് ടമോറെ 233 പന്തില്‍ നിന്നും 114 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ഇന്ത്യന്‍ സൂപ്പര്‍ താരം പൃഥ്വി ഷാ 93 പന്തില്‍ 87 റണ്‍സും ഷം മുലാനി 103 പന്തില്‍ 54 റണ്‍സ് നേടി മുംബൈക്കായി വലിയ ടോട്ടല്‍ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു.

Content Highlight: Bhargav Bhatt take 14 wickets against Mumbai in Ranji Trophy

We use cookies to give you the best possible experience. Learn more