ഗുവാഹത്തി: അസമില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിജയം സ്വന്തമാക്കി എന്‍.ഡി.എ. എണ്‍പത് മുനിസിപ്പാലിറ്റികളില്‍ 77 ഇടത്തും ബി.ജെ.പി-എ.ജി.പി സഖ്യം ഭരണം പിടിച്ചു.
ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. ന്യൂനപക്ഷ കക്ഷിയായ എ.ഐ.യു.ഡിഎഫിന് ഒരു നഗരസഭയും ഭരിക്കാനുള്ള ഭൂരിപക്ഷമില്ല.
977 വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 807 സീറ്റും സ്വന്തമാക്കിയാണ് എന്‍.ഡി.എയുടെ വിജയം. ബി.ജെ.പി 742 സീറ്റിലും അസം ഗണപരിഷത്ത്(എ.ജി.പി) 65 സീറ്റിലും വിജയിച്ചു. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് 71 സീറ്റിലേ വിജയിക്കാനായുള്ളൂ. 99 സീറ്റില്‍ സ്വതന്ത്രരോ മറ്റു കക്ഷികളില്‍നിന്നുള്ളവരോ വിജയിച്ചു.
66 വാര്‍ഡുകളിലാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും മുന്നിട്ട് നില്‍ക്കുന്നത്. 80 നഗരസഭകളിലെ 920 വാര്‍ഡുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് ആറിനായിരുന്നു വോട്ടെടുപ്പ്.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ ഉപയോഗിച്ച് നടന്ന തദ്ദേശ തെരഞ്ഞെടുപ്പായിരുന്നു ഇത്.
മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ ബി.ജെ.പി മുന്നേറ്റം സംസ്ഥാന ഭരണത്തിന് ലഭിച്ച അംഗീരകാരമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചു.
Content Highlights: Bharatiya Janata Party sweeps Assam urban body polls