| Saturday, 3rd December 2022, 7:17 pm

തൊട്ടാല്‍ പൊള്ളുന്ന ജാതിയുടെ രാഷ്ട്രീയം; ഭാരത സര്‍ക്കസ് ട്രെയ്ലര്‍ പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത സര്‍ക്കസിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. പൊലീസ് സ്റ്റേഷനില്‍ ഒരു പരാതിയുമായി എത്തുന്ന ലക്ഷ്മണന്‍ കാണി എന്ന കഥാപാത്രത്തിലൂടെയാണ് ട്രെയ്‌ലര്‍ മുന്നോട്ട് പോകുന്നത്. ലക്ഷ്മണനുമായി ബന്ധപ്പെട്ട് നടക്കുന്ന ദുരൂഹ സംഭവങ്ങാണ് ട്രെയ്‌ലറിലുള്ളത്. ബിനു പപ്പുവാണ് ചിത്രത്തില്‍ ലക്ഷ്മണന്‍ ആയി എത്തുന്നത്.

നേരത്തെ പി.എന്‍.ആര്‍ കുറുപ്പ് എഴുതി ബിജിപാല്‍ സംഗീതം നല്‍കി പുരുഷോത്തമന്‍ കടവന്ത്ര പാടിയ സിനിമയിലെ പാട്ട് വലിയ ചര്‍ച്ച ആയി മാറിയിരുന്നു. അതുപോലെ തന്നെ സിനിമയും കേരളത്തില്‍ വലിയ ശ്രദ്ധ നേടിയേക്കും. ജാതിയുടെ രാഷ്ട്രീയവും ചിത്രം കൈകാര്യം ചെയ്യുന്നുണ്ടെന്ന സൂചന ട്രെയ്‌ലര്‍ നല്‍കുന്നു.

ബിനു പപ്പുവിന് പുറമേ ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ എം. എ. നിഷാദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ബെസ്റ്റ് വേ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മിക്കുന്ന ഭാരത സര്‍ക്കസിന്റെ കഥയും തിരക്കഥയും സംഭാഷണവും മുഹാദ് വെമ്പായത്തിന്റേതാണ്.

സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, പ്രജോദ് കലാഭവന്‍, സുനില്‍ സുഖദ, ജയകൃഷ്ണന്‍, പാഷാണം ഷാജി, ആരാധ്യ ആന്‍, മേഘ തോമസ്സ്, ആഭിജ, ദിവ്യ നായര്‍, മീരാ നായര്‍, സരിത കുക്ക, അനു നായര്‍, ജോളി ചിറയത്ത്, ലാലി പി.എം. തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.

ക്യാമറ ബിനു കുര്യന്‍, സംഗീതം ബിജിപാല്‍, എഡിറ്റര്‍ വി. സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, കലാസംവിധാനം പ്രദീപ്, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം മനോഹര്‍, സൗണ്ട് ഡിസൈനിങ് ഡാന്‍, കോ ഡയറക്ടര്‍ പ്രകാശ് കെ. മധു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് നസീര്‍ കരന്തൂര്‍, പി.ആര്‍. ഒ എ എസ്. ദിനേശ്, സ്റ്റില്‍ നിദാദ് കെ.എന്‍, പബ്ലിസിറ്റി ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍, മാര്‍ക്കറ്റിങ് പ്ലാന്‍ & സ്‌ട്രേറ്റേജി ഒബ്‌സ്‌ക്യുറ, പബ്ലിസിറ്റി & മീഡിയ കണ്ടന്റ് ഫാക്ടറി.

Content Highlight: bharatha circus trailer out

We use cookies to give you the best possible experience. Learn more