ഒറ്റ ഡയലോഗ് മാത്രം; ആകാംക്ഷയുണര്‍ത്തി ഭാരത സര്‍ക്കസ് ആദ്യ ടീസര്‍ പുറത്തിറങ്ങി
Film News
ഒറ്റ ഡയലോഗ് മാത്രം; ആകാംക്ഷയുണര്‍ത്തി ഭാരത സര്‍ക്കസ് ആദ്യ ടീസര്‍ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th November 2022, 5:47 pm

ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ എം.എ. നിഷാദ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത സര്‍ക്കസിന്റെ ആദ്യ ടീസര്‍ പുറത്ത്. ‘എന്റെ ട്രാന്‍സ്ഫറിന്റെ കാര്യമൊന്ന് ശരിയാക്കണം, ഇവിടെ ഈ മാവോയിസത്തിന്റെ ഇഷ്യു ഒക്കെയുള്ളത് കൊണ്ട് ആകെ ടെന്‍ഷനാ,’ എന്ന ഡയലോഗില്‍ തുടങ്ങി പിന്നീട് പല കഥാപാത്രങ്ങളിലൂടെയാണ് ടീസര്‍ കടന്നുപോകുന്നത്.

നടന്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. ബെസ്റ്റ് വേ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജിയാണ് ചിത്രം നിര്‍മിക്കുന്നത്.

പൊലീസും ദളിത് രാഷ്ട്രീയവും ത്രില്ലര്‍ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്ന ഭാരത സര്‍ക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘ തോമസ്, ആരാധ്യ ആന്‍, സുനില്‍ സുഖദ, സരിത കുക്കു, അഭിജ, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്‍, അനു നായര്‍, ജോളി ചിറയത്ത്, ലാലി, ദിവ്യ എം. നായര്‍, നിയ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിനു കുര്യന്‍ ഛായാഗ്രഹണവും ബിജിബാല്‍ സംഗീതവും നിര്‍വഹിക്കുന്നു. എഡിറ്റര്‍- വി.സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, ഗാനരചന- ബി.കെ ഹരിനാരായണന്‍, കവിത- പി.എന്‍.ആര്‍. കുറുപ്പ്. കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം- അരുണ് മനോഹര്‍, കോ ഡയറക്ടര്‍- പ്രകാശ് കെ. മധു, സൗണ്ട് ഡിസൈന്‍- ഡാന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- നസീര്‍ കാരന്തൂര്‍, സ്റ്റില്‍സ്- നിദാദ്, ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍- പി.ആര്‍.ഒ- എ.എസ്. ദിനേശ്. മാര്‍ക്കറ്റിങ് ആന്റ് പി.ആര്‍. സ്ട്രാറ്റജി- കണ്ടന്റ് ഫാക്ടറി. സോഷ്യല്‍ മീഡിയ ബ്രാന്റിങ്- ഒബ്‌സ്‌ക്യൂറ. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം.

Content Highlight: Bharatha Circus teaser