ബെസ്റ്റ് വേ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മ്മിച്ച് സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത സര്‍ക്കസ് എന്ന ചിത്രത്തിന്റെ രണ്ടാം ഗാനം പുറത്തിറങ്ങിയ. ബി.കെ ഹരിനാരായണന്റെ രചനയില്‍ ബിജിപാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച് മധു ബാലകൃഷ്ണന്‍ ആലപിച്ച ‘തേടും തോറും’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്.
മലയോര ഗ്രാമത്തിന്റെ പശ്ചാലത്തില്‍ നടക്കുന്ന ചില സാഹചര്യങ്ങളിലൂടെയാണ് ഗാനത്തിന്റെ വിഷ്വല്‍ മുന്നോട്ട് പോകുന്നത്. ഷൈന്‍ ടോം ചാക്കോം ബിനു പപ്പു തുടങ്ങിയവരെയാണ് ഗാനത്തില്‍ ഉടനീളം കാണുന്നത്.
കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ സിനിമയിലെ പിന്നണി പ്രവര്‍ത്തകരും അഭിനേതാക്കളും പങ്കെടുത്തു. ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ എം.എ നിഷാദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഡിസംബര്‍ 9ന് തിയേറ്ററിലെത്തും.
ചിത്രത്തിലെ ആദ്യ ഗാനമായ ‘പൊലയാടി മക്കള്‍ക്ക് പുലയാണ് പോലും’ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പി.എന്‍.ആര്‍ കുറുപ്പിന്റെ കവിതയുടെ സംഗീതാവിഷ്‌കാരമായിരുന്നു ആ ഗാനം്. ആ കവിതയുടെ റീമിക്സാണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. ട്രെയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ 10 ലക്ഷത്തോളം യൂട്യൂബ് വ്യൂസ്ര് ഗാനത്തിന് ലഭിച്ചിരുന്നു.
പോലീസും ദളിത് രാഷ്ട്രീയവും ത്രില്ലര്‍ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്ന ഭാരത സര്‍ക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായമാണ്. ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘ തോമസ്, ആരാധ്യ ആന്‍, സുനില്‍ സുഖദ, സരിത കുക്കു, അഭിജ, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്‍, അനു നായര്‍, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായര്‍, നിയ തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.