[]കോളിവുഡിലെ യുവതാരം ഭരത് വിവാഹിതനാകുന്നു. ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഭരത് കാമുകിയായ ജെഷ്‌ലിയുടെ കഴുത്തില്‍ മിന്നുകെട്ടുന്നത്.
സെപ്റ്റംബര്‍ 14ന് ചെന്നൈയില്‍ വെച്ചാണ് വിവാഹം. ഭരത് തന്നെയാണ് വിവാഹക്കാര്യം ആരാധകരെ ട്വിറ്ററിലൂടെ അറിയിച്ചത്. വീട്ടുകാര്‍ ഉറപ്പിച്ച പ്രണയ വിവാഹമെന്നാണ് ഭരത് തന്റെ പ്രണയത്തെ കുറിച്ച് പറയുന്നത്.[]
സുഹൃത്തായ ജെഷ്‌ലിയുമായി പ്രണയത്തിലായിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂവെന്നും ആരാധകരോട് ഭരത് പറയുന്നു. ദുബായില്‍ ദന്ത ഡോക്ടറായി ജോലി ചെയ്യുകയാണ് ജഷ്‌ലി.
തന്റെ പുതിയ ചിത്രം 555 ന്റെ വിജയത്തിന് പിന്നാലെ വിവാഹവും വരുന്നത് ഇരട്ടി സന്തോഷം പകരുന്നതാണെന്ന് ഭരത് പറഞ്ഞു. വ്യത്യസ്ത മതവിഭാഗക്കാരായ ഭരതിന്റേയും ജെഷ്‌ലിയുടേയും പ്രണയം ഇരുവീട്ടുകാരും അംഗീകരിക്കുകയായിരുന്നു.
നേരത്തേ തെന്നിന്ത്യയിലെ പ്രശസ്ത നടിയുമായി ഭരത് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ബോയ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഭരത് സിനിമാ ലോകത്തേക്ക് കടന്നുവന്നത്.
മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് ചിത്രമായ ഫോര്‍ ദി പീപ്പിളിലും ഭരത് അഭിനയിച്ചിട്ടുണ്ട്.