നടന്‍ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയോടെ പെരുമാറിയ സംഭവം വിവാദമാകുന്നതിനിടയില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി ഭരത്ചന്ദ്രന്‍ ഐ.പി.എസ് സിനിമയിലെ രംഗം.
ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാട് ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ പിടിക്കുന്നതും അവിടേക്ക് സുരേഷ് ഗോപി അവതരിപ്പിച്ച നായകന്‍ കടന്നുവരുന്നതുമായ രംഗമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതേ രംഗത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് സുരേഷ് ഗോപിയുടെ തോളത്ത് കൈ വെക്കുന്നത് അദ്ദേഹം അത് എടുത്തു മാറ്റുന്നതും കാണിക്കുന്നുണ്ട്.
മാധ്യമ പ്രവര്‍ത്തകക്ക് ഉണ്ടായ തെറ്റായ കാര്യത്തിന് സമാനമായ രംഗമാണ് ഭരത്ചന്ദ്രന്‍ സിനിമയിലേതെന്നും
സ്വന്തം സിനിമയില്‍ നിന്നും പോലും സുരേഷ് ഗോപി ഒരു പാഠവും പഠിക്കുന്നില്ല എന്നുമാണ് വീഡിയോക്ക് പിന്നാലെ സോഷ്യല്‍ മീഡിയ പറയുന്നത്. റിയല്‍ ലൈഫിലെ സുരേഷ് ഗോപി റീലീലെ സുരേഷ് ഗോപിയെ കണ്ടെങ്കിലും പഠിക്കണമെന്നും വിമര്‍ശനമുണ്ട്. 18 വര്‍ഷം മുന്‍പ് മുന്‍കൂട്ടി കണ്ട രണ്‍ജി പണിക്കര്‍ ബ്രില്യന്‍സാണ് ഈ രംഗമെന്നും കമന്റുകളുണ്ട്.
അതേസമയം മാധ്യമപ്രവര്‍ത്തകയോടുള്ള പെരുമാറ്റത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നതോടെ സുരേഷ് ഗോപി ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലായി തോന്നിയില്ലെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മാധ്യമ പ്രവര്‍ത്തക വ്യക്തമാക്കിയിരുന്നു.
ഇന്ന് ഉച്ചയോടുകൂടി മാധ്യമ പ്രവര്‍ത്തക സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടക്കാവ് പൊലീസ് സുരേഷ് ഗോപിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഐ.പി.സി 354 എ പ്രകാരമാണ് കേസ്.
Content Highlight: Bharatchandran IPS movie scene of suresh gopi is being discussed in social media