| Saturday, 24th April 2021, 10:27 pm

സംസ്ഥാനങ്ങള്‍ക്ക് 600 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് 1200; കൊവാക്‌സിന്‍ നിരക്ക് പ്രഖ്യാപിച്ച് ഭാരത് ബയോടെക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡിനുള്ള ഭാരത് ബയോടെക്കിന്റെ വാക്‌സിനായ കൊവാക്‌സിന്റെ നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസിന് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്കും കൊവാക്‌സിന്‍ നല്‍കും.

കയറ്റുമതി ചെയ്യുന്ന ഡോസുകള്‍ക്ക് 15 മുതല്‍ 20 ഡോളര്‍ വരെ ഈടാക്കും.

കഴിഞ്ഞ ദിവസം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് വാക്‌സിനും നിരക്ക് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്യുക.

കേന്ദ്രസര്‍ക്കാരിന് 150 രൂപയ്ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനം മേയ് ഒന്നു മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നേരിട്ടു വില്‍ക്കാന്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയത് രണ്ടു ദിവസം മുമ്പാണ്. ഇതിന്റെ ഭാഗമായാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും വില പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bharat Biotech announces Covaxin price, Rs 600 per dose for state govts, Rs 1200 for private hospitals

We use cookies to give you the best possible experience. Learn more