| Sunday, 23rd February 2020, 10:10 am

ഭീം ആര്‍മിയുടെ ഭാരത് ബന്ദ് തുടങ്ങി; പിന്തുണയുമായി സി.പി.ഐയും ആര്‍.ജെ.ഡിയും, കേരളത്തില്‍ ഭാഗികം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ സംവരണ വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. ബിഹാറിലും ഉത്തര്‍പ്രദേശിലും ബന്ദ് പൂര്‍ണ്ണമാണ്. ഭീം ആര്‍മിയുടെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ ഇന്ന് ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താലും നടത്തുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ ജോലികളിലെ സ്ഥാനകയറ്റത്തിന് സംവരണം മൗലിക അവകാശമല്ലെന്ന സുപ്രീം കോടതി വിധി, സി.എ.എ, എന്‍.ആര്‍.സി എന്നിവയ്‌ക്കെതിരായ പ്രതിഷേധം എന്നിവയുടെ ഭാഗമായാണ് ഭീം ആര്‍മി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം നടത്തുണമെന്ന ആവശ്യമാണ് ബന്ദ് അനുകൂലികള്‍ മുന്നോട്ടുവെക്കുന്നത്.

ബിഹാറില്‍ പ്രതിപക്ഷനിരയിലെ പ്രധാനപാര്‍ട്ടികളെല്ലാം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍.ജെ.ഡി, ആര്‍.എല്‍.എസ്.പി, ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച, ജന്‍ അധികാര്‍ പാര്‍ട്ടി എന്നിവര്‍ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഛാത്ര യുവ സംഘര്‍ഷ സമിതി അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. കേരളത്തില്‍ കേരള ചേരമര്‍ സംഘം, ദളിത് പാന്തേഴ്‌സ്, ആദിവാസി ഗോത്രമഹാസഭ തുടങ്ങി പതിനെട്ട് സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ മുലായം സിംഗ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള പ്രഗതിഷീല്‍ സമാജ് വാദി പാര്‍ട്ടിയും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more