'ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ തഴഞ്ഞത്?; ഉമേഷിനുള്ള ഉത്തരം ഇതാണ്; വെളിപ്പെടുത്തി ഭരത് അരുണ്‍
Cricket
'ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ തഴഞ്ഞത്?; ഉമേഷിനുള്ള ഉത്തരം ഇതാണ്; വെളിപ്പെടുത്തി ഭരത് അരുണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th March 2023, 1:32 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ പേസര്‍ ഉമേഷ് യാദവ് മികച്ച ഫോമിലായിരുന്നിട്ടും താരത്തെ പുറത്തിരുത്തിയിട്ടുണ്ട്. ഇതിനെ ഉമേഷ് ചോദ്യം ചെയ്യുകയുമുണ്ടായിരുന്നു. സംഭവത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ ബൗളിങ് പരിശീലകനായ ഭരത് അരുണ്‍. ക്രിക്ക് ബസിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യ വെളിപ്പെടുത്തിയത്.

എന്തിനാണ് എന്നെ ഒഴിവാക്കിയത്? ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്? ഉമേഷ് എന്നോട് ചോദിച്ചിരുന്നു. ടെസ്റ്റില്‍ ഷമിയും ബുംറയും ഉമേഷുമെല്ലാം ഫോമില്‍ കളിക്കുമ്പോള്‍ ആരെ പുറത്തിരുത്തുമെന്നത് തീരുമാനമെടുക്കാന്‍ പ്രയാസമുള്ള കാര്യമാണ്.

ഹര്‍ദിക് പാണ്ഡ്യ ടെസ്റ്റ് കളിച്ചിരുന്നപ്പോള്‍ ഇന്ത്യ രണ്ട് സ്പെഷ്യലിസ്റ്റ് പേസര്‍മാരെ മാത്രമാണ് പരിഗണിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഉമേഷ് സ്ഥിരതയോടെ പന്തെറിഞ്ഞിരുന്നപ്പോഴും ഒഴിവാക്കേണ്ടതായി വന്നിട്ടുണ്ട്.

ഇന്ത്യയുടെ സീനിയര്‍ പേസര്‍മാരിലൊരാളാണ് ഉമേഷ് യാദവ്. എന്നാല്‍ പലപ്പോഴും ഉമേഷിനെ മാറ്റിനിര്‍ത്തേണ്ടി വന്നിട്ടുണ്ട്. അത് ചില സമയത്ത് അവനെ വലിയ ദേഷ്യത്തിലാക്കിയിട്ടുമുണ്ട്. ചില സമയത്ത് ഉമേഷ് വളരെയധികം ദേഷ്യപ്പെടാറുണ്ട്. ഒഴിവാക്കിയതിന്റെ പേരില്‍ ഒന്നിലധികം ദിവസം എന്നോട് മിണ്ടാതിരിക്കുകയും പിന്നീട് വന്ന് ക്ഷമ പറയുകയും ചെയ്യും.

ഇപ്പോള്‍ തനിക്ക് കാര്യങ്ങള്‍ മനസിലായെന്ന് പറയും. അപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞത് ഇപ്പോള്‍ ദേഷ്യപ്പെട്ടില്ലെങ്കില്‍ നിനക്ക് എന്തോ പ്രശ്നമുണ്ടെന്നാണ് കരുതുകയെന്നാണ്.

ഉമേഷ് പ്രതിഭാശാലിയായ താരമാണ്. ഏത് സാഹചര്യത്തിലും തിളങ്ങണമെന്ന് ചിന്തിക്കുന്നവനാണവന്‍. എന്നാല്‍ ടീമിന്റെ പദ്ധതികള്‍ക്കനുസരിച്ചാണ് ചിലപ്പോള്‍ പുറത്തിരുത്തേണ്ട സാഹചര്യം ഉണ്ടാവുന്നത്,’ ഭരത് അരുണ്‍ പറഞ്ഞു.

Content Highlights: Bharat Arun reveals why he dropped Umesh Yadav from the squad