| Tuesday, 21st August 2012, 9:07 am

മേരി കോമിന്റെ ജീവിതം അഭ്രപാളിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒളിമ്പിക് മെഡല്‍ ജേതാവ് ഇന്ത്യന്‍ ബോക്‌സര്‍ മേരി കോമിന്റെ ജീവിതം അഭ്രപാളിയിലേക്ക്. ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബെന്‍സാലിയാണ് മേരിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത്. []

“ബ്ലാക്ക്”, “സാവരിയ” തുടങ്ങിയ ചിത്രങ്ങളില്‍ ബെന്‍സാലിയുടെ ആര്‍ട്ട് ഡയറക്ടറായി വര്‍ക്ക് ചെയ്ത ഒമങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മേരി കോമില്‍ നിന്നും അനുമതി വാങ്ങിയശേഷം ചിത്രത്തിന്റെ വിശദമായ തിരക്കഥയുമായി ഒമങ് സഞ്ജയ് ലീല ബെന്‍സാലിയെ സമീപിക്കുകയായിരുന്നു. മേരി കോമിന്റെ ജീവിതം നേരത്തെ തന്നെ ഒമങ്ങിനെ പ്രചോദിപ്പിച്ചിരുന്നെന്ന് ബെന്‍സാലി പറഞ്ഞു. അദ്ദേഹത്തിന്റെ തിരക്കഥ പരിശോധിച്ചാല്‍ അക്കാര്യം മനസിലാവും. ഒമങ് നന്നായി ഹോം വര്‍ക്ക് ചെയ്തിട്ടുണ്ട്. മേരി മെഡല്‍ നേടുന്നതിന് മുമ്പ് തന്നെ അവരുടെ കഴിവ് ഒമങ് തിരിച്ചറിഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഒളിമ്പിക്‌സിന് ഒരു മാസം മുമ്പ് ഒമങ് സ്‌ക്രിപ്റ്റുമായി തന്നെ കാണാന്‍ വന്നിരുന്നു. മേരി കോം ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണിപ്പോള്‍. രണ്ട് കുട്ടികളുടെ അമ്മകൂടിയായ മേരി വളരെയധികം കഠിന പ്രയത്‌നം ചെയ്താണ് ഇന്ന് ഈ കാണുന്ന നിലയിലെത്തിയിരിക്കുന്നത്. ” ബെന്‍സാലി പറഞ്ഞു.

ഈ ചിത്രം നിര്‍മിക്കുന്നതില്‍ സന്തോഷമേയുള്ളൂയെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യമിതൊക്കെയാണെന്നും ബെന്‍സാലി ഇതുവരെ മേരിയെ ചെന്ന് കണ്ട് ഇതിനുള്ള അനുമതി വാങ്ങിയിട്ടില്ല. ആഗസ്റ്റ് 23 മുംബൈയിലെത്തി മേരിയെ കാണാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

ഈ വര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ ചിത്രം പുറത്തിറങ്ങും. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടുപോലുമില്ല. ചിത്രത്തിന്റെ കാസ്റ്റിങ് ഏറെ ബുദ്ധിമുട്ടുള്ള പണിയായിരിക്കുമെന്നാണ് ഒമങ് പറയുന്നത്.

ഇംഗ്ലീഷ് നന്നായി സംസാരിക്കാനറിയാത്തയാളാണ് മേരി കോം. എന്നാല്‍ അവര്‍ സംസാരിക്കുന്നത് ഹൃദയം തുറന്നാണ്. അവരുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നയാള്‍ക്കും ഈ ഗുണം വേണമെന്ന് സംവിധായകന്‍ പറയുന്നു.

We use cookies to give you the best possible experience. Learn more