മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി പൊലീസിന് നല്‍കിയ വിവരങ്ങള്‍ പുറത്ത്. സുശാന്തിനെ നാലു സിനിമകള്‍ക്കായി താന്‍ പരിഗണിച്ചിരുന്നെന്നും എന്നാല്‍ നടന്റെ മറ്റ് പ്രൊജക്ടുകള്‍ കാരണം ഇത് നടക്കാതെ പോവുകയുമായിരുന്നെന്നാണ് ബന്‍സാലി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
തന്റെ സിനിമകളില്‍ നിന്നും സുശാന്തിനെ പുറത്താക്കിയതല്ലെന്നും ബന്‍സാലി പൊലീസിനോട് പറഞ്ഞു. യഷ് രാജ് ഫിലിംസുമായി കരാറുണ്ടായിരുന്ന സമയത്താണ് ബന്‍സാലി സുശാന്തിനെ സമീപിച്ചത്. ശേഖര്‍ കപൂര്‍ ചെയ്യാനിരുന്ന പാനി എന്ന സിനിമയുടെ കമ്മിറ്റ്‌മെന്റുകള്‍ സുശാന്തിനുണ്ടായിരുന്നു. എന്നാല്‍ പാനി എന്ന ചിത്രം പിന്നീട് നടക്കാതെ പോയി.
സുശാന്തും താനും തമ്മില്‍ ആശയവിനിമയം നടത്തിയിട്ട് വളരെ കാലമായെന്നും നടന്റെ വ്യക്തിപരമായ കാര്യങ്ങളെ പറ്റിയോ വിഷാദ രോഗത്തെ പറ്റിയോ തനിക്ക് അറിയില്ലായിരുന്നെന്നും ബന്‍സാലി പൊലീസിനോട് പറഞ്ഞു,.
സുശാന്തിന്റെ മരണത്തില്‍ ഇതുവരെ 30 പേരെയാണ് ബന്ദ്ര പൊലീസ് ചോദ്യം ചെയ്തിരിക്കുന്നത്. ജൂണ്‍ 14 നാണ് മുംബൈ ബാന്ദ്രയിലെ ഫ്ളാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ലോക്ക് ഡൗണ്‍ ആയതിനാല്‍ ഫ്‌ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം. ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും കാരണം സുശാന്തിന് അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു എന്നും ഇത് സുശാന്തിനെ ബാധിച്ചിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ