Entertainment
ഒരു വൈബ് മേക്കറാണ് ആ നടന്‍: ഭാമ അരുണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 18, 09:03 am
Saturday, 18th January 2025, 2:33 pm

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മദനോല്‍സവം എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ച നടിയാണ് ഭാമ അരുണ്‍. ഇപ്പോള്‍ തിയേറ്ററില്‍ നിറഞ്ഞോടുന്ന രേഖാചിത്രം എന്ന സിനിമയിലും ഒരു പ്രധാന വേഷത്തില്‍ ഭാമ എത്തിയിട്ടുണ്ട്.

രേഖാചിത്രത്തില്‍ തന്റെ കൂടെ അഭിനയിച്ച ആസിഫ് അലിയെ കുറിച്ച് സംസാരിക്കുകയാണ് ഭാമ അരുണ്‍. പതിനഞ്ച് വര്‍ഷത്തെ സിനിമ ജീവിതത്തില്‍ നിന്ന് ലഭിച്ച അനുഭവങ്ങളിലൂടെ വന്ന മാറ്റമാണ് ആസിഫ് അലിക്കുള്ളതെന്ന് ഭാമ അരുണ്‍ പറയുന്നു. വളരെ ചില്‍ ആയിട്ടുള്ള ആളാണ് ആസിഫ് എന്നും കോളേജിലെ സീനിയറിന്റെയെല്ലാം ഒരു വൈബാണ് അദ്ദേഹത്തിനെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഒരു വൈബ് മേക്കറാണ് ആസിഫ് അലിയെന്നും സിനിമയുടെ സെറ്റില്‍ ആയാലും പ്രൊമോഷന് പോകുമ്പോഴായാലും അദ്ദേഹം വൈബാണെന്നും ഭാമ പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാമ അരുണ്‍.

‘സിനിമയില്‍ ആസിഫ് അലി ഇപ്പോള്‍ ഒരു പതിനഞ്ച് വര്‍ഷം കംപ്ലീറ്റ് ചെയ്തു. ഇനി ചെയ്തില്ലെങ്കില്‍ എപ്പോഴാണ് ചെയ്യുകയെന്ന ആസിഫിക്ക തന്നെ പറയുന്നുണ്ടായിരുന്നു. ആ ഒരു അനുഭവത്തില്‍ നിന്നുള്ള മാറ്റമാണ് ആസിഫിക്കക്ക് ഏറ്റവും കൂടുതല്‍ വന്നിട്ടുള്ളത് എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്.

സ്‌ക്രിപ്റ്റ് സെലക്ട് ചെയ്യുന്ന കാര്യമായാലും കഥാപാത്രങ്ങളുടെ കാര്യമായാലും ഈ വര്‍ഷങ്ങളുടെ എക്‌സ്പീരിയന്‍സ് ഇപ്പോള്‍ കാണാന്‍ കഴിയും. അദ്ദേഹം അദ്ദേഹത്തെ തന്നെ നന്നായി പഠിച്ചു.

വളരെ ചില്‍ ആയിട്ടുള്ള ആളാണ് ആസിഫിക്ക. കോളേജിലെ സീനിയറിന്റെ ഒരു വൈബില്ലേ, അതാണ് അദ്ദേഹത്തിന്റെ അടുത്തെത്തിയാല്‍ നമുക്ക് തോന്നുക. ആസിഫ് അലി ഈസ് ഓള്‍ എബൗട്ട് വൈബ്.

ഒരു വൈബ് മേക്കറാണ് ആസിഫ് അലി. അതിപ്പോള്‍ സിനിമയുടെ സെറ്റില്‍ ആയാലും പ്രൊമോഷന് പോകുമ്പോഴായാലും ആസിഫ് അലി ഈസ് എ വൈബ് മേക്കര്‍,’ ഭാമ അരുണ്‍ പറയുന്നു.

Content Highlight: Bhama Arun talks about Asif Ali