| Tuesday, 12th December 2023, 6:09 pm

ഭജന്‍ ലാല്‍ ശര്‍മ രാജസ്ഥാന്‍ മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രിമാരായി ദിയ കുമാരിയും പ്രേംചന്ദ് ബൈര്‍വയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സംഗനീര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപെട്ട ഭജന്‍ ലാല്‍ ശര്‍മ. നിയമസഭാ ഉപമുഖ്യമന്ത്രിമാരായി ദിയാ കുമാരിയെയും പ്രേംചന്ദ് ബൈര്‍വയെയും ബി.ജെ.പി കേന്ദ്ര നേതൃത്വം നിയോഗിച്ചു. വാസുദേവ് ??ദേവ്നാനി രാജസ്ഥാന്‍ നിയമസഭാ സ്പീക്കറാകും.

മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയാണ് എം.എല്‍.എമാര്‍ക്കും ബി.ജെ.പി കേന്ദ്ര നിരീക്ഷകര്‍ക്കും മുന്നില്‍ ഭജന്‍ ലാല്‍ ശര്‍മയുടെ പേര് നിര്‍ദേശിച്ചത്. ആദ്യമായാണ് ഭജന്‍ ലാല്‍ ശര്‍മ എം.എല്‍.എ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. തന്റെ സര്‍ക്കാര്‍ രാജസ്ഥാനിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുമെന്ന് സമ്മേളനത്തില്‍ ഭജന്‍ ലാല്‍ ശര്‍മ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വികസനം ഉറപ്പുവരുത്തുമെന്നും ഭജന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പുഷ്‌പേന്ദ്ര ഭരദ്വാജിനെ 48000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജപ്പെടുത്തിയാണ് ഭജന്‍ ലാല്‍ എം.എല്‍.എ പദവിയിലേക്ക് എത്തുന്നത്.

നിലവില്‍ ബി.ജെ.പി നേതൃത്വം മുതിര്‍ന്ന നേതാക്കളായ ശിവരാജ് സിങ് ചൗഹാന്‍, വസുന്ധര രാജെ, രമണ്‍ സിങ് തുടങ്ങിയവരെ അവഗണിച്ചുകൊണ്ടാണ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി പദവിയിലേക്ക് ബി.ജെ.പി മോഹന്‍ യാദവ്, വിഷു ദേവ് സായി, ഭജന്‍ ലാല്‍ ശര്‍മ എന്നിവരെ നിയോഗിച്ചത്.

Content Highlight: Bhajan Lal Sharma to be Chief Minister of Rajasthan

We use cookies to give you the best possible experience. Learn more