| Thursday, 21st April 2022, 12:19 pm

വളര്‍ച്ചയെത്താതെ മൂന്നാം മാസത്തില്‍ ജനിച്ചവരാണ് മോദിയെ വിമര്‍ശിക്കുന്നവര്‍: ഭാഗ്യരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവര്‍ മാസം തികയാതെ ജനിച്ചവരാണെന്ന് തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ്. നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് ഭാഗ്യരാജിന്റെ പരിഹാസം.

വായും ചെവിയും വളര്‍ച്ചയെത്താതെ മൂന്നാം മാസത്തില്‍ ജനിച്ചവരാണ് മോദിയെ വിമര്‍ശിക്കുന്നവരെന്നാണ് ഭാഗ്യരാജ് പറഞ്ഞത്.

ചടങ്ങില്‍ ഉടനീളം നരേന്ദ്ര മോദിയെ ഭാഗ്യരാജ് ഏറെ പുകഴ്ത്തി സംസാരിച്ചു. മോദിയെ പോലെ ഊര്‍ജസ്വലനായ പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ആവശ്യമെന്നും മോദിയുടെ വിദേശയാത്രകളെ പലരും വിമര്‍ശിക്കുന്നുണ്ടെന്നും എന്നാല്‍ ഇത്ര ഉന്മേഷത്തോടെ അദ്ദേഹം പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോയെന്നും ഭാഗ്യരാജ് ചോദിച്ചു.

അതേസമയം, ഭാഗ്യരാജിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ താന്‍ ഭിന്നശേഷിക്കാരെയല്ല ഉദ്ദേശിച്ചതെന്നും അങ്ങനെ ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ക്ഷമാപണം നടത്തുന്നെന്നും അറിയിച്ചു.

Content Highlights: Bhagya Raj About Modi

We use cookies to give you the best possible experience. Learn more