| Monday, 24th July 2023, 1:32 am

സിനിമയിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്; അതിനൊക്കെ ഓരോ കാരണങ്ങൾ ഉണ്ടാകാം: ഭഗത് മാനുവൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്നെ പല സിനിമകളിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ടെന്ന് നടൻ ഭഗത് മാനുവൽ. അതിലൊലൊന്നും വിഷമമില്ലെന്നും മാറ്റി നിർത്തിയതിനു എന്തെങ്കിലും ഒരു കാരണമുണ്ടാകുമെന്നും ഭഗത് പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. അഭിമുഖത്തിൽ മിമിക്രി ആർട്ടിസ്റ്റും നടനുമായ നോബിയും പങ്കെടുത്തു.

‘എന്നെ ധാരാളം ചിത്രങ്ങളിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്. അതിൽ ഇപ്പോൾ വിഷമമില്ല. അതൊക്കെ ഓരോ സമയത്ത് സംഭവിക്കുന്നതാണ്. നമ്മളെ മാറ്റി നിർത്തിയതിൽ എന്തെങ്കിലും ഒരു കാരണം കാണും.

നമ്മളെ ദൈവം കൊണ്ടുപോകുന്ന ഒരു വഴിയിട്ടുണ്ട് അതിൽ നിന്ന് കൊടുത്താൽ താനേ മുന്നോട്ട് പൊക്കോളും. ഇന്നുവരെ എനിക്ക് സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നിട്ടില്ല. എപ്പോഴും പണി എടുക്കുന്നുണ്ട്. നമ്മുടെ അദ്ധ്വാനത്തിന് ഫലം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. മാറ്റി നിർത്തുന്നവർ മാറ്റി നിർത്തട്ടെ. അതൊക്കെ നമുക്കൊരു പ്രചോദനമാകും,’ ഭഗത് പറഞ്ഞു.

അഭിമുഖത്തിൽ നടൻ നോബിയും തന്റെ മിമിക്രി രംഗത്തെ ഓർമ്മകൾ പങ്കുവെച്ചു. മുൻകാലങ്ങളിൽ മുന്നൂറോളം സ്റ്റേജ് പരിപാടികൾ ചെയ്തിരുന്നതാണെന്നും ഇപ്പോൾ പരിപാടികൾ വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

‘മിമിക്രി ഉപേക്ഷിക്കാൻ പറ്റില്ല. പണ്ട് മുന്നൂറോളം പരിപാടികൾ അടുപ്പിച്ച് ചെയ്തിരുന്നതാണ്. ഇപ്പോൾ അതൊക്കെ ചുരുങ്ങി ഇരുപത്തിരണ്ടൊക്കെ ആയി. വർഷത്തിൽ മൂന്നു മാസമാണ് നമ്മളെ പിടിച്ച് നിർത്തിക്കൊണ്ടിരുന്നത്. വേറെ ജോലികൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും വർഷത്തിൽ മൂന്നു മാസം കിട്ടുന്ന സ്റ്റേജ് പരിപാടികൾ കൊണ്ടാണ് ജീവിച്ചിരുന്നത്. ഞാൻ ഒരുപാട് ചാനലുകളിൽ പോയി ചാൻസ് ചോദിച്ചിട്ടുണ്ട്. അതൊക്കെ പേയ്മെന്റ് കൂട്ടാൻ വേണ്ടിയാണ്. കാരണം ടി.വിയിൽ പരിപാടി ചെയ്തിട്ടുണ്ടെങ്കിൽ ആ പേരിൽ പണം കൂടുതൽ വാങ്ങാം,’ നോബി പറഞ്ഞു.

Content Highlights: Bhagath on cinema

We use cookies to give you the best possible experience. Learn more