| Saturday, 31st March 2018, 6:55 pm

ഭാഗല്‍പൂര്‍ കലാപം; കേന്ദ്രമന്ത്രി അശ്വിനി ചൗബേയുടെ മകന് ജാമ്യം നല്‍കാനാവില്ലെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭാഗല്‍പൂര്‍: ബീഹാര്‍ വര്‍ഗീയ സംഘര്‍ഷത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കേന്ദ്രമന്ത്രി അശ്വിനി ചൗബേയുടെ മകന്‍ അരിജിത് ശാസ്വതിന് കോടതി ജാമ്യം നിഷേധിച്ചു. അഡീഷണല്‍ ജില്ലാ കോടതിയാണ് അരിജിതിന് ജാമ്യം നിഷേധിച്ചത്.

ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്ന കാരണങ്ങളില്‍ വ്യക്തതയില്ലെന്നും ജാമ്യം അനുവദിക്കാനാകില്ലെന്നും അഡീഷണല്‍ ജില്ലാ ജഡ്ജി കുമുദ് രഞ്ജന് സിംഗ് നിരീക്ഷിച്ചു

വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ആഹ്വാനം ചെയതെന്ന കേസിലാണ് അശ്വിനി കുമാര്‍ ചൗബേയുടെ മകനടക്കം എട്ടു ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരെ കേസെടുത്തത്.

മാര്‍ച്ച് 17 നായിരുന്നു മുസ്ലിം ഭൂരിപക്ഷ മേഖലയായ ഭാഗല്‍പൂരില്‍ ബി.ജെ.പി, ആര്‍.എസ്.എസ്, ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ കലാപമഴിച്ചുവിട്ടത്.

അരിജിത് ശാസ്വത് സംഘടിപ്പിച്ച റാലിയില്‍ പ്രകോപനപരമായി പ്രസംഗിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തുവെന്നാണ് കേസ്. അരിജിതിന്റെ റാലിയ്ക്ക് മുന്‍കൂറായി അനുവാദം വാങ്ങിയിരുന്നില്ല.


Also Read:  ‘ഒരിക്കലും ഞാന്‍ ഇത്രയും സന്തോഷിച്ചിട്ടില്ല’; സ്വന്തം വീട്ടുമുറ്റത്ത് പൊട്ടിക്കരഞ്ഞ് മലാല; സ്‌കൂളും സഹപാഠികളെയും സന്ദര്‍ശിച്ചു [ ചിത്രങ്ങള്‍]


വര്‍ഗീയ വിദ്വേഷം വളര്‍ത്തുക, അനുവാദമില്ലാതെ സംഘംചേരല്‍, മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിക്കുക തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം.

Watch This Video:

We use cookies to give you the best possible experience. Learn more