| Tuesday, 3rd April 2018, 6:01 pm

ഭഗല്‍പൂര്‍ വര്‍ഗീയ സംഘര്‍ഷം; കേന്ദ്രമന്ത്രിയുടെ മകന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ബീഹാറിലെ ഭഗല്‍പൂരില്‍ രാമനവമിയോട് അനുബന്ധിച്ച് വര്‍ഗീയ സംഘഷമുണ്ടാക്കിയ കേസില്‍ കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെയുടെ മകന്‍ അരിജിത് ശാശ്വതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

ബീഹാറില്‍ രാമനവമിയുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ മാര്‍ച്ച് 17ന് ഭഗല്‍പൂരിലായിരുന്നു ആക്രമണങ്ങളുടെ തുടക്കം. ഭഗല്‍പൂരില്‍ വര്‍ഗീയ പ്രസംഗം നടത്തിയെന്നും ആയുധങ്ങളുമായി ബൈക്ക് റാലി നടത്തിയെന്നുമാണ് അരിജിതിനെതിരായ കേസ്.


Read more:  ബി.ജെ.പി സര്‍ക്കാരിനെ ഞെട്ടിച്ച് ഹിമാചലിലും കര്‍ഷകര്‍: കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നിയമസഭ വളഞ്ഞു (ചിത്രങ്ങള്‍ / വീഡിയോ)


ഞായറാഴ്ചയാണ് അരിജിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം 14 ദിവസത്തേക്ക് അരിജിതിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. നേരത്തെ അരിജിത് നല്‍കിയ മുന്‍കൂര്‍ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.

ബീഹാറില്‍ ഭഗല്‍പൂരിന് പിന്നാലെ ഔറംഗാബാദ്, നവാദ, സമസ്തിപൂര്‍, മുന്‍ഗര്‍, ഭഗല്‍പൂര്‍, നളന്ദ എന്നീ സ്ഥലങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. മാര്‍ച്ച് 25നും 26നും നടന്ന രാമ നവമി ആഘോഷ വേളയിലാണ് ഔറംഗാബാദില്‍ സംഘര്‍ഷമുണ്ടായത്. കേസില്‍ പ്രതിയായ അനില്‍ സിങ് എന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.

We use cookies to give you the best possible experience. Learn more