| Saturday, 15th September 2018, 12:22 am

ആട് തോമയുടെ മകന്‍ ഒരിക്കലും റൗഡി ആകില്ല, അതിനൊരു പാര്‍ട്ട് 2 ഇല്ല; ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: സ്ഫടികം സിനിമയ്ക്ക് ഒരു രണ്ടാം ഭാഗമില്ലെന്ന് സംവിധായകന്‍ ഭദ്രന്‍. സ്ഫടികത്തിന്റെ കാതല്‍ മനസ്സിലാവത്തവരാണ് സിനിമയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് വാദിക്കുന്നതെന്നും ഭദ്രന്‍ പറഞ്ഞു.

ചിത്രം പുറത്തിറങ്ങി രണ്ട് വര്‍ഷത്തിന് ശേഷം രണ്ടാം ഭാഗം പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഗുഡ് നൈറ്റ് മോഹനന്‍ സമീപിച്ചിരുന്നു. 65 ലക്ഷം രൂപയുടെ ബെന്‍സാണ് ഓഫര്‍ ചെയ്തത്. തുണി പറിച്ച് ഇടിയും, കറുപ്പും ചുവപ്പും ഷോര്‍ട്ട്‌സും, റെയ്ബാന്‍ ഗ്ലാസും വേണമെന്നാണ് പറഞ്ഞത്. ഈ ആവശ്യം കേട്ട് താന്‍ പൊട്ടിച്ചിരിച്ചിട്ടേ ഉള്ളു എന്നും സംവിധായകന്‍ ഭദ്രന്‍ പറഞ്ഞു.


ALSO READ: ആഷസ് ടെസ്റ്റിനിടെ ഇസ്‌ലാമോഫോബിയ; ആസ്‌ട്രേലിയന്‍ താരം “ഒസാമ” എന്ന് വിളിച്ചതായി മോയിന്‍ അലി


മകന്റെ ലോറിയില്‍ ചെകുത്താന്‍ എന്നെഴുതിയ അപ്പന്‍ മകന്‍ ചെകുത്താന്‍ അല്ല സ്ഫടികമാണെന്ന് തിരിച്ചറിയുന്നതാണ് സിനിമയുടെ കാതല്‍.

ആട് തോമയ്ക്ക് ഒരു മകന്‍ ഉണ്ടായി എന്നിരിക്കട്ടെ ഒരു കാരണവശാലും ആ മകന്‍ ഒരു റൗഡി ആവില്ല. തന്റെ അപ്പനില്‍ നിന്ന് താന്‍ പ്രതീക്ഷിച്ചത് തോമ തന്റെ മകന് നല്‍കും. അതുകൊണ്ട് തന്നെ സിനിമയ്ക്ക് ഒരു പാര്‍ട്ട് 2 ഇല്ല. ഭദ്രന്‍ പറഞ്ഞു.


ALSO READ: ലൈംഗിക പീഡനത്തെ തുടര്‍ന്ന് മൂന്നുകുട്ടികള്‍ മരണപ്പെട്ടു; മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമിനെതിരെ പരാതിയുമായി അന്തേവാസികള്‍


ആട് തോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥ എന്ന പേരില്‍ ചിത്രം എടുക്കുമെന്ന് സംവിധായകന്‍ ബിജു.ജെ കട്ടക്കല്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ നിലപാടാണ് സ്ഫടികത്തിന്റെ സംവിധായകനുള്ളത്.

സ്ഫടികം ഡിജിറ്റലൈസ് ചെയ്ത പ്രിന്റ് വീണ്ടും തീയറ്ററുകളിലെത്തിക്കുമെന്നും ഭദ്രന്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more