ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി നടക്കുന്ന പ്രാക്ടീസ് സെഷനില്‍ ഇന്ത്യക്ക് ആശങ്ക. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയിലെത്തുന്ന പരിക്കാണ് ഇന്ത്യന്‍ ക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്നത്. കെ.എല്‍. രാഹുലിനും സര്‍ഫറാസ് ഖാനും പിന്നാലെ ശുഭ്മന്‍ ഗില്ലിനും പരിശീലനത്തിനിടെ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യ എയ്‌ക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫീല്‍ഡിങ്ങിനിടെ താരത്തിന് വിരലിന് പരിക്കേല്‍ക്കുകയായിരുന്നു.
പരിക്കിന്റെ തോത് എത്രത്തോളമാണെന്ന് വ്യക്തമല്ല. പുറത്തുവരുന്ന സൂചനകള്‍ അനുസരിച്ച് താരത്തിന് ആദ്യ ടെസ്റ്റ് നഷ്ടപ്പെട്ടേക്കും.
ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ ഇന്ത്യക്കൊപ്പമില്ലെങ്കില്‍ ഓപ്പണിങ്ങില്‍ പരിഗണിക്കുന്ന താരമാണ് ശുഭ്മന്‍ ഗില്‍. വ്യക്തിപരമായ കാരണങ്ങളാലാണ് രോഹിത് ആദ്യ ടെസ്റ്റിന്റെ ഭാഗമാകില്ലെന്ന് അറിയിച്ചത്.
വ്യാഴാഴ്ച നെറ്റസില്‍ പ്രാക്ടീസ് ചെയ്യവെയാണ് സര്‍ഫറാസ് ഖാന് പരിക്കേല്‍ക്കുന്നത്. താരത്തിന്റെ കൈമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. പെര്‍ത്തിലെ ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തിനിടെയാണ് കെ.എല്‍. രാഹുലിനും പരിക്കേറ്റത്. കൈമുട്ടിന് പരിക്കേറ്റ താരം ഗ്രൗണ്ട് വിട്ടിരുന്നു.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി 2025
കാലങ്ങള്‍ക്ക് ശേഷം അഞ്ച് മത്സരങ്ങളുടെ പരമ്പരയിലേക്ക് ബി.ജി.ടി കളം മാറുകയാണ്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ തുടര്‍ച്ചയായ അഞ്ചാം വിജയവും ഓസ്ട്രേലിയന്‍ മണ്ണിലെ തുടര്‍ച്ചയായ മൂന്നാം വിജയവുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം
ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.
രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.
മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.
ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.
അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍.
ട്രാവലിങ് റിസര്‍വുകള്‍.
മുകേഷ് കുമാര്‍, നവ്ദീപ് സെയ്നി, ഖലീല്‍ അഹമ്മദ്.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ് (ആദ്യ ടെസ്റ്റ്)
പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, നഥാന്‍ മക്സ്വീനി, മിച്ചല്‍ സ്റ്റാര്‍ക്ക്.
Content highlight: BGT 2024-25: Reports says Shubman Gill injured