ബി ഗുഡ് ഹണി സ്‌പ്രെഡ്‌സ് വിപണിയില്‍
Marketing Feature
ബി ഗുഡ് ഹണി സ്‌പ്രെഡ്‌സ് വിപണിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th March 2022, 9:19 pm

കോഴിക്കോട്: തേനിനെ അടിസ്ഥാനമാക്കി ഭക്ഷണപ്രേമികള്‍ക്കായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ടപെടുന്ന ഹണി സ്‌പ്രെഡ്‌സ് വിപണിയിലെത്തിച്ച് ബി ഗുഡ്. രുചിക്കും ആരോഗ്യത്തിനും ഒരു പോലെ ശ്രദ്ധ നല്‍കുന്ന ഉത്പന്നങ്ങളാണ് ബി ഗുഡ് വിപണിയില്‍ ലഭ്യമാക്കുന്നത്.

പ്രിസര്‍വേറ്റീവ്‌സ് ഒന്നുമില്ലാതെ പ്രകൃതിദത്തമായ ഫ്രൂട്ട് ഫ്‌ളേവേഴ്‌സായ അനാര്‍, മാങ്കോ, ലെമണ്‍-ജിന്‍ജര്‍, ചോക്ലേറ്റ് എന്നിവയ്ക്കു പുറമെ തേന്‍ അടിസ്ഥാന ഘടകമായി വികസിപ്പിച്ച ഉത്പന്നങ്ങള്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ഡയറക്ടര്‍ ഡോ. പി എം വാരിയര്‍ കോഴിക്കോട് നടന്ന ചടങ്ങില്‍ പുറത്തിറക്കി. ഫ്‌ളവേഴ്‌സ് സ്റ്റാര്‍ സിംഗര്‍ ഫെയിം കൃഷ്ണദിയ ഡോക്ടര്‍ വാരിയരില്‍ നിന്നും ഉത്പന്നങ്ങള്‍ ഏറ്റുവാങ്ങി.

”കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വാദ്യവും ആരോഗ്യപ്രദവുമായ തേനിനു പ്രാധാന്യം നല്‍കുന്ന ‘ഹെല്‍ത്തി സ്‌പ്രെഡ്‌സ്’ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ വളരെയധികം അഭിമാനിക്കുന്നു.” ഡയറക്ടര്‍ കെ.എം. രാജീവ് പറഞ്ഞു.

കച്ചേരിമഠത്തില്‍ രഘുനാഥനും, രാജീവും നയിക്കുന്ന വി.കെ.എസ് വേര്‍വ് നെക്ടര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബി ഗുഡിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

 

രുചിയും ആരോഗ്യവും ഒന്നുപോലെ

ബി ഗുഡിനെ മറ്റു സ്‌പ്രെഡ്‌സില്‍ നിന്നും വ്യത്യസ്തമാക്കുന്നത് അതില്‍ ഉപയോഗിച്ചിരിക്കുന്ന നാച്ചുറല്‍ ഫ്‌ളേവേഴ്‌സും അത് ആരോഗ്യത്തിനു കല്‍പിക്കുന്ന വിലയും ആണ്.

ബി ഗുഡ് സ്‌പ്രെഡിന് നിര്‍മ്മാണ തിയതി മുതല്‍ 9 മാസം വരെ ഷെല്‍ഫ് ലൈഫ് ഉണ്ട്. ബി ഗുഡ് ഹണി മുന്നോട്ട് വെക്കുന്ന ആശയം ‘റീ-ഇമാജിനിങ് ദി വേ യു എന്‍ജോയ് ഹണി‘. തേനിനെ സ്‌പ്രെഡിന്റെ രൂപത്തിലേക്ക് മാറ്റുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മിനുസമാര്‍ന്ന ഘടനയുള്ള ബി ഗുഡ് ഹണി സ്‌പ്രെഡ്, ബ്രെഡ് സ്ലൈസുകളിലോ ചപ്പാത്തിയിലോ പരത്തി കഴിക്കാവുന്നതാണ്.

 

ബി ഗുഡിന്റെ ഫ്രൂട്ട് ഫ്‌ലേവേഴ്‌സ്

തേന്‍ അടിസ്ഥാനമാക്കിയാണ് ബി ഗുഡിന്റെ ഫ്രൂട്ട് ഫ്‌ലെവേഴ്‌സായ മംഗോ, അനാര്‍, ലെമണ്‍-ജിന്‍ജര്‍, ചോക്ലേറ്റ് എന്നിവ ഉണ്ടാക്കിയിരിക്കുന്നത്. ബി ഗുഡ് സ്‌പ്രെഡുകള്‍ ആരോഗ്യ ആനുകൂല്യങ്ങളും നല്‍കുന്നു.

രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവര്‍ക്ക് അനാര്‍-ബീറ്റ്‌റൂട്ട് സ്‌പ്രെഡ് ശുപാര്‍ശ ചെയ്യുമ്പോള്‍ മംഗോ- കുര്‍ക്കുമിന്‍ സ്‌പ്രെഡ് ചര്‍മ്മത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്.

മെറ്റബോളിസത്തെ വേഗത്തിലാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നതിനാല്‍ ഫിറ്റ്‌നസ് പ്രേമികള്‍ക്ക് ബി ഗുഡിന്റെ ലെമണ്‍-ജിന്‍ജര്‍ സ്‌പ്രെഡ് തിരഞ്ഞെടുക്കാവുന്നതാണ്.

ആരോഗ്യത്തെ മതിക്കുന്ന ചോക്ലേറ്റ് പ്രേമികള്‍ക്ക് ബി ഗുഡിന്റെ ചോക്ലേറ്റ്- മില്ലെറ്റ് സ്‌പ്രെഡ് വളരെ നല്ലതാണ്, കാരണം അത് തലച്ചോറിന്റെ ആരോഗ്യത്തിനും കൊളസ്‌ട്രോളിന്റെ അളവ് കുറക്കുന്നതിനും സഹായിക്കുന്നു.

 

ബഡ്ഡിംഗ് ദി ഗുഡ്‌നെസ്സ് ഓഫ് ഹണി

ബി ഗുഡ് തേനീച്ചവളര്‍ത്തലിനെ പിന്തുണയ്ക്കുകയും അവരുടെ ഉത്പ്പന്നങ്ങളില്‍ തേനിന്റെ ഗുണം ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. പശ്ചിമഘട്ടത്തില്‍ നിന്ന് ലഭ്യമായ നല്ല ഗുണമേന്മയുള്ള ശുദ്ധമായ തേന്‍ ഉപയോഗിക്കുന്നതാണ് ഇവരുടെ പ്രത്യേകത.

ഇങ്ങനെ ലഭിക്കുന്ന തേന്‍ ഉയര്‍ന്ന ഔഷധമൂല്യമുള്ളതും കൃത്രിമ നിറങ്ങളോ സുഗന്ധങ്ങളോ ഇല്ലാതെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടവുമാണ്.

Content Highlight: BGood Launches Honey Spread