പൂനെ സിറ്റിയുടെ മലയാളി താരം ആഷിഖ് കുരുണിയനെ ബംഗളൂരു എഫ്.സി സ്വന്തമാക്കി. 2022-2023 സീസണ്‍ വരെ നാലു വര്‍ഷത്തേക്കാണ് കരാര്‍. പുതിയ സീസണില്‍ ബംഗളൂരുവിലെത്തുന്ന ആറാമത്തെ താരമാണ് ആഷിഖ്.
70 ലക്ഷം രൂപയുടെ ട്രാന്‍സ്ഫര്‍ തുകയ്ക്കാന്‍ ആഷിഖ് ബംഗളൂരുവില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ ഏറ്റവും വിലയ്ക്ക് കൂടുമാറ്റം നടക്കുന്ന രണ്ടാമത്തെ താരമാവും ആഷിഖ്. തമിഴ്‌നാട് താരമായ മൈക്കല്‍ സൂസൈരാജിനെ 90 ലക്ഷം രൂപയ്ക്ക് ചെന്നൈയില്‍ നിന്ന് എ.ടി.കെ സ്വന്തമാക്കിയിരുന്നു.
രാജ്യത്തെ ഏതൊരു യുവതാരത്തിന്റെയും സ്വപ്‌നമാണ് ബംഗളൂരു എഫ്.സിയില്‍ കളിക്കുകയെന്നതെന്നും ഈ സ്വപ്‌നം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആഷിഖ് പറഞ്ഞു.
അറ്റാക്കിങ്ങിലും ഡിഫന്‍സിലും ടീമിനെ സഹായിക്കാന്‍ കെല്‍പുള്ള താരമാണ് ആഷിഖ് എന്ന് ബംഗളൂരു എഫ്.സി പരിശീലകന്‍ കാള്‍സ് ക്വാദ്രാത് പറഞ്ഞു.
പൂനെ എഫ്.സി അക്കാദമിയില്‍ കരിയര്‍ ആരംഭിച്ച ആഷിഖ് സ്പാനിഷ് ക്ലബ് വിയ്യാറയലിന്റെ സി ടീമിനൊപ്പം കളിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ബംഗളൂരു അസിസ്റ്റന്റ് കോച്ച് നൗഷാദ് മൂസയായിരുന്നു പൂനെ അക്കാദമിയില്‍ ആഷിഖിന്റെ പരിശീലകന്‍.