ഒഴുകാൻ മറന്ന ബേപ്പൂർ-കല്ലായി കനാൽ
റെന്‍സ ഇഖ്ബാല്‍

ബി. കെ. കനാൽ നിശ്ചലമാണ്. ഒരുകാലത്ത് തോണിയിൽ ചരക്കുകൊണ്ടുപോയിരുന്നു ഈ കനാൽ വിവിധ കാരണങ്ങളാൽ ഇപ്പോൾ ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. മാലിന്യം കുന്നുകൂടി ഇവിടുത്തെ ജൈവവൈവിധ്യം പോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നാട്ടുകാർക്ക് ഒരു ദുരിതമായി മാറുകയാണ് ദുർഗന്ധം വഹിക്കുന്ന ഈ കനാൽ. നഗരത്തിൽ ഒരു നല്ല ജലഗതാഗത മാർഗ്ഗമാകാൻ കെൽപുള്ള ഈ കനാൽ അധികൃതരുടെ ദാക്ഷിണ്യം കാത്ത് കിടക്കുകയാണ്. ബി. കെ. കനാലിലൂടെ ഇനി എപ്പോൾ വെള്ളം ഒഴുകിത്തുടങ്ങും?