| Tuesday, 13th April 2021, 12:13 pm

ബേപ്പൂരില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ചു; രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, 12 പേരെ കാണാനില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ട് പുറംകടലില്‍ അപകടത്തില്‍പ്പെട്ടു. കപ്പിലിലിടിച്ചാണ് അപകടമുണ്ടായത്.

രണ്ട് പേര്‍ മരിച്ചുവെന്നാണ് മംഗളൂരു കോസ്റ്റല്‍ പൊലീസ് അറിയിക്കുന്നത്. അഞ്ച് പേരെ രക്ഷപ്പെടുത്തി. 12 പേരെ കടലില്‍ കാണാതായി. ബോട്ടില്‍ 14 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.

തിങ്കളാഴ്ചയാണ് അപകടം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഐ.എസ്.ബി റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

കോസ്റ്റ് ഗാര്‍ഡിന്റെ രാജ്ദൂത് ബോട്ടും ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ബോട്ടില്‍ മലയാളികള്‍ ആരുമുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

പ്രതീകാത്മക ചിത്രം

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Beypore Boat Accident

We use cookies to give you the best possible experience. Learn more