തിരുവനന്തപുരം: കോഴിക്കോട്: മദ്യവിതരണത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ ബെവ്ക്യൂ ആപ്പ് താത്കാലികമായ സംവിധാനം മാത്രമാണെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.
കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് കുറയ്ക്കാനുള്ള താത്കാലിക സംവിധാനം എന്ന നിലയിലാണ് ബെവ്ക്യൂ ആപ്പ് കൊണ്ടു വന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് സാഹചര്യം മാറിയാല്‍ ബെവ്ക്യൂ ആപ്പ് പിന്‍വലിക്കും എന്ന സൂചനയാണ് മന്ത്രി നല്‍കിയിരിക്കുന്നത്.
ബെവ് കോയുടെ വെര്‍ച്വല്‍ ക്യൂ ആപ്പ് എക്കാലത്തേക്കും ഉള്ളതാണെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് ബാര്‍ ഹോട്ടലുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതെന്നും അതിനാല്‍ ബാര്‍ ഹോട്ടലുകള്‍ തുറക്കേണ്ട കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതും കേന്ദ്രസര്‍ക്കാരാണെന്ന് മന്ത്രി വ്യക്തമാക്കി.