| Wednesday, 12th August 2020, 8:01 am

ബെവ്‌കോയ്ക്ക് തിരിച്ചടിയുമായി ബെവ്ക്യൂ; ഇടിവില്‍ കോടികളുടെ ലാഭം ബാറുകള്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്ഡൗണ്‍ സമയത്ത് സംസ്ഥാനത്ത് മദ്യ വിതരണത്തിനായി ഏര്‍പ്പെടുത്തിയ ബെവ്ക്യൂ ആപ്പ് ബിവറേജസ് കോര്‍പറേഷന് തിരിച്ചടിയാവുന്നെന്ന് റിപ്പോര്‍ട്ട്. ആപ്പിലൂടെ വില്‍പന ആരംഭിച്ചതിന് ശേഷം വില്‍പന വന്‍തോതില്‍ കുറഞ്ഞെന്നും അതേസമയം ബാറുകള്‍ക്ക് വലിയ നേട്ടമാണുണ്ടായെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി അടിയന്തര നടപടി വേണമെന്ന് ബെവ്‌കോ ജീവനക്കാരുടെ സംഘടന ബിവറേജസ് കോര്‍പറേഷന്‍ എം.ഡിയോട് ആവശ്യപ്പെട്ടു.

കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ പ്രതിദിനം ശരാശരി 35 കോടിയുടെ വില്‍പനയാണ് ഉണ്ടായിരുന്നത്. ബാറുകളില്‍ പത്ത് കോടിയും.

ബെവ്ക്യൂവിന്റെ വരവോടെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെയുള്ള വില്‍പന ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ മാസമൊട്ടാകെ ഔട്ട്‌ലെറ്റുകളിലൂടെ വിറ്റഴിച്ചത് 380 കോടിയുടെ മദ്യമാണ്. അതേസമയം, വെയര്‍ഹൗസുകളിലൂടെ ബാറുകള്‍ വഴി 766 കോടിയുടെ മദ്യം വിറ്റു.

ഈ അവസ്ഥ തുടരുകയാണെങ്കില്‍ ബെവ്‌കോ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് ജീവനക്കാരുടെ സംഘടന ഉയര്‍ത്തുന്ന ആശങ്ക. കൂടാതെ, ജീവനക്കാര്‍ക്ക് കൊവിഡ് കാല പരിഗണനയില്ലാത്തതും സംഘടന എം.ഡിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BevQ App Beverages corporation liquor sale

We use cookies to give you the best possible experience. Learn more