തിരുവനന്തപുരം: ലോക്ഡൗണ്‍ സമയത്ത് സംസ്ഥാനത്ത് മദ്യ വിതരണത്തിനായി ഏര്‍പ്പെടുത്തിയ ബെവ്ക്യൂ ആപ്പ് ബിവറേജസ് കോര്‍പറേഷന് തിരിച്ചടിയാവുന്നെന്ന് റിപ്പോര്‍ട്ട്. ആപ്പിലൂടെ വില്‍പന ആരംഭിച്ചതിന് ശേഷം വില്‍പന വന്‍തോതില്‍ കുറഞ്ഞെന്നും അതേസമയം ബാറുകള്‍ക്ക് വലിയ നേട്ടമാണുണ്ടായെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി അടിയന്തര നടപടി വേണമെന്ന് ബെവ്‌കോ ജീവനക്കാരുടെ സംഘടന ബിവറേജസ് കോര്‍പറേഷന്‍ എം.ഡിയോട് ആവശ്യപ്പെട്ടു.
കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ പ്രതിദിനം ശരാശരി 35 കോടിയുടെ വില്‍പനയാണ് ഉണ്ടായിരുന്നത്. ബാറുകളില്‍ പത്ത് കോടിയും.
ബെവ്ക്യൂവിന്റെ വരവോടെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെയുള്ള വില്‍പന ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ മാസമൊട്ടാകെ ഔട്ട്‌ലെറ്റുകളിലൂടെ വിറ്റഴിച്ചത് 380 കോടിയുടെ മദ്യമാണ്. അതേസമയം, വെയര്‍ഹൗസുകളിലൂടെ ബാറുകള്‍ വഴി 766 കോടിയുടെ മദ്യം വിറ്റു.