Kerala News
സംസ്ഥാനത്ത് മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 02, 08:30 am
Saturday, 2nd May 2020, 2:00 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ ശാലകള്‍ തത്ക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതേ സംബന്ധിച്ച് തീരുമാനമായത്. മുഖ്യമന്ത്രിയാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

ലോക് ഡൗണ്‍ മുന്നാംഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വരുത്തേണ്ട ഇളവുകള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് താല്കാലിക യോഗം ചേര്‍ന്നിരുന്നു.

കേന്ദ്രം മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ ഇളവുകള്‍ നല്‍കിയിരുന്നു. ബാറുകള്‍ തുറക്കാതിരിക്കുകയും  ഔട്ട്‌ലെറ്റുകള്‍ മാത്രം തുറക്കുകയും ചെയ്യുമ്പോള്‍ ആളുകള്‍ കൂട്ടമായെത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.