| Friday, 15th May 2020, 8:45 am

ബാറുകളിലെ മദ്യം എവിടെപ്പോയി? ബാറുകളിൽ സൂക്ഷിച്ച മദ്യത്തിന്റെ അളവിൽ ​ഗണ്യമായ കുറവ്; കണക്കെടുപ്പിന് ഒരുങ്ങി എക്സൈസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലയളവിൽ സംസ്ഥാനത്തെ പല ബാറുകളിലും അനധികൃത മദ്യ വിൽപ്പന നടന്നതായി സൂചന. പല ബാറുകളിലും സൂക്ഷിച്ച മദ്യത്തിന്റെ അളവിൽ ​ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അനധികൃത മദ്യവിൽപ്പന നടന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലകളിലെ പ്രധാന ഉദ്യോ​ഗസ്ഥരോട് ബാറുകളിലെ മദ്യത്തിന്റെ കണക്കെടുപ്പ് നടത്താൻ എക്സൈസ് കമ്മീഷണർ എസ്. അനന്ദകൃഷ്ണൻ നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ഈ കണക്കെടുപ്പിൽ കൃത്യമായ വിവരങ്ങൾ ബാറുകളിൽ നിന്ന് ലഭിച്ചില്ലെന്നാണ് സൂചന.

സ്റ്റോക്കിൽ കുറവില്ലെന്ന് കാണിക്കാൻ കൃത്രിമങ്ങൾ നടന്നതായും സംശയിക്കുന്നുണ്ട്. മാർച്ച് മാസത്തിലാണ് കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി സംസ്ഥാനത്തെ ബാറുകൾ അടച്ചുപൂട്ടിയത്. അന്ന് തന്നെ എക്സൈസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ സ്റ്റോക്കുള്ള മദ്യത്തിന്റെ കണക്കും രേഖപ്പെടുത്തിയിരുന്നു. ഈസ്റ്ററിനും വിഷുവിനും പല ബാറുകളിലും അനധിക‍ൃത മദ്യ വിൽപ്പന നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

We use cookies to give you the best possible experience. Learn more