തിരുവനന്തപുരം: ഈ ഞായറാഴ്ച സംസ്ഥാനത്തെ ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളും, സ്വകാര്യ ബാറുകളും, കള്ളുഷാപ്പുകളും തുറന്നുപ്രവര്‍ത്തിക്കും. ഞായറാഴ്ച ദിവസങ്ങളിലെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ബാധകമല്ലാത്തതിനാലാണ് മദ്യവില്‍പനശാലകളും, സ്വകാര്യ ബാറുകളും, കള്ളുഷാപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ എക്‌സൈസ് വകുപ്പ് അനുമതി നല്‍കിയത്.
വിവിധ കോഴ്സുകളുടെ പ്രവേശന പരീക്ഷകള്‍ ഈ ഞായറാഴ്ച നടക്കുന്നുണ്ട്. ഇതിനായി ഗതാഗത സംവിധാനമുള്‍പ്പെടെയുള്ള കാര്യങ്ങളുടെ ക്രമീകരണം കണക്കിലെടുത്താണ് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ എടുത്തുമാറ്റിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക