കൊച്ചി: കൊവിഡ് രണ്ടാം തരംഗം ശക്തമായതിന് പിന്നാലെ സംസ്ഥാനത്ത് ബാറുകളും മദ്യ വില്‍പ്പനശാലകളും പൂട്ടിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയാണെന്ന് ബിവറേജ്‌സ് കോര്‍പ്പറേഷന്‍ അറിയിച്ചു.
അടുത്തയാഴ്ച മുതല്‍ ഹോം ഡെലിവറി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളത്തും തിരുവനന്തപുരത്തുമാകും ആദ്യ ഘട്ടം നടപ്പാക്കുകയെന്നും പിന്നീട് മറ്റു ജില്ലകളിലും സര്‍വീസ് ആരംഭിക്കുമെന്നുമെന്നാണ് ബെവ്‌കോ അറിയിക്കുന്നത്.
ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉടന്‍ തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കും. ഹോം ഡെലിവറിയുടെ കാര്യത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് ബെവ്‌കോ അധികൃതര്‍ അറിയിച്ചു.
ഹോം ഡെലിവറിയ്ക്കുള്ള സര്‍വീസ് ചാര്‍ജ്, ലോജിസ്റ്റിക്‌സ്, ഡെലിവറിയില്‍ ഉള്‍പ്പെടുത്തുന്ന ബ്രാന്‍ഡുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തത വരുത്താനുണ്ട്.
നേരത്തെ മദ്യശാലകളില്‍ നിന്നുള്ള വിതരണം സുഗമമാക്കാനും സാമൂഹ്യ അകലം ഉറപ്പുവരുത്താനുമായി ബെവ്ക്യൂ എന്ന ആപ്പ് കോര്‍പ്പറേഷന്‍ ആരംഭിച്ചിരുന്നു. ഇത്തരത്തിലുള്ള പുതിയ ആപ്പ് ഹോം ഡെലിവറിയ്ക്ക് വേണ്ടിയും ആരംഭിക്കാനാണ് കോര്‍പ്പേറഷന്റെ തീരുമാനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Bevco to start home delivery for alcohol in Kerala