Kerala News
കൊവിഡ് വ്യാപനം; ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം കുറച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 20, 02:00 pm
Tuesday, 20th April 2021, 7:30 pm

തിരുവനന്തപുരം: കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി ബെവ്‌കോ. ബിവറേജസുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഒരു മണിക്കൂര്‍ കുറച്ചുകൊണ്ടാണ് ഉത്തരവ്.

നിലവില്‍ രാവിലെ 10 മുതല്‍ 9 മണി വരെയാണ് ബിവറേജസ് കോര്‍പറേഷന്റെ പ്രവര്‍ത്തന സമയം. ഇനി മുതല്‍ രാത്രി എട്ടുമണിയ്ക്ക് ബിവറേജസ് അടയ്ക്കും.

കര്‍ഫ്യു തുടങ്ങുന്നതിന് മുമ്പ് ജീവനക്കാര്‍ക്ക് വീട്ടിലെത്താനുള്ള സൗകര്യം ഒരുക്കുന്നതിനായാണ് മാറ്റമെന്ന് ബെവ്‌കോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജീവനക്കാര്‍ക്ക് മൂന്ന് മണിക്കൂര്‍ അധിക സേവനത്തിനുള്ള വേതനത്തിനുള്ള അര്‍ഹതയുണ്ടായിരിക്കുമെന്നും ബെവ്‌കോ അറിയിച്ചു.

265 ഔട്ട്‌ലെറ്റുകളാണ് ബെവ്‌കോയ്ക്കുള്ളത്. നിലവില്‍ ബെവ്ക്യൂ ആപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bevco redused its working time amid covid surge