യുദ്ധം നടക്കുകയും പാകിസ്ഥാന്‍ ഇതിനെതിരെ പ്രതികരിക്കുകയും ഇന്ത്യ വീണ്ടും തിരിച്ചടിക്കുകയുമൊക്കെ ചെയ്താല്‍ ഒരുപക്ഷേ ഈ ഓട്ടോറിക്ഷയുടെ മുകളിലും ഒരു ബോംബുവീണേക്കാമെന്ന് ഞങ്ങളദ്ദേഹത്തോട് പറഞ്ഞു. അതൊന്നും ചെയ്യാനുള്ള സാങ്കേതിക വിദ്യ പാകിസ്ഥാനില്ലെന്ന് നല്ല ആത്മവിശ്വാസത്തോടെ അദ്ദേഹം ഞങ്ങളോടു പറഞ്ഞു. യുദ്ധം എന്നത് അതിര്‍ത്തികളില്‍ മാത്രം നടക്കുന്ന ഒന്നാണെന്നും ഇന്ത്യയെന്ന സ്ഥലത്തുനിന്നും ഒരുപാട് അകലെയാണ് കൊച്ചിയെന്നുമൊക്കെയാണ് അദ്ദേഹത്തിന്റെ ധാരണ.
സിനിമാ വ്യവസായത്തിലൂടെ വര്‍ഗീയ രാഷ്ട്രീയം സൃഷ്ടിക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ ശ്രമം വിജയിക്കുകയാണെങ്കില്‍ ഇതേ രീതിയില്‍ പാകിസ്ഥാന്‍ പ്രതികരിക്കുകയാണെങ്കില്‍ അവര്‍ക്ക് പാകിസ്ഥാനില്‍ ഹിന്ദി സിനിമകള്‍ നിരോധിക്കാന്‍ കഴിയും.
“യുദ്ധയില്‍ നിന്നും ബുദ്ധയിലേക്കാണ് നമ്മള്‍ പോകുന്നത്. ചിലപ്പോള്‍ യുദ്ധം അത്യാവശ്യമാണ്. പക്ഷെ നമ്മുടെ വഴി ബുദ്ധന്റേതായിരിക്കണം” നരേന്ദ്രമോദി (ലക്‌നൗ-രാംലീല)
തത്വചിന്തകനായ നരേന്ദ്രമോദി പറഞ്ഞത് ശരിയാണ്. ഇവിടെ യുദ്ധിസവും ബുദ്ധിസവും തമ്മിലാണ് സംഘര്‍ഷം. നേരത്തെ ബി.ജെ.പിയുടെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് ഇന്ത്യ ഭരിച്ചിരുന്ന സമയത്ത് ദേശീയ തലത്തില്‍ തങ്ങളുടെ വിശ്വാസ്യത ഇടിയുകയാണെന്ന ഘട്ടത്തില്‍ വിദ്വേഷ രാഷ്ട്രീയത്തില്‍ നിന്നും വിശ്വാസ്യത നേടിയെടുക്കുകയെന്ന ഇതേ തന്ത്രം അദ്ദേഹവും പ്രയോഗിച്ചിരുന്നു. അദ്ദേഹം പൊഖ്രാനില്‍ ആണവ പരീക്ഷണം നടത്തി. ഏറ്റവും ഹിംസാത്മകമായ സാങ്കേതിക വിദ്യയുടെ പരീക്ഷണം. അതിനെ ബുദ്ധന്‍ ചിരിക്കുന്നു എന്നു വിളിക്കുകുയം ചെയ്തു.
അന്താരാഷ്ട്ര ബന്ധങ്ങള്‍ നോക്കുകയാണെങ്കില്‍ തെക്കേ ഏഷ്യ മുഴുവന്‍ സമാധാനം നിലനില്‍ക്കുന്ന ഒരു ഘട്ടത്തിലായിരുന്നു ഇത്. ആ സമാധാനത്തെ യുദ്ധവാദികള്‍ തകര്‍ത്തു. മറ്റൊരു ആണവ പരീക്ഷണത്തിലൂടെ പാകിസ്ഥാനിലെ യുദ്ധവാദികള്‍ മറുപടി നല്‍കിയപ്പോള്‍ ഇന്ത്യ വീണ്ടും അതിനെതിരെ മറ്റൊരു പരീക്ഷണം നടത്തി. കാര്‍ഗില്‍ യുദ്ധം നടക്കുകയും ചെയ്തു.
ഈ രാജ്യത്തെ മുസ്‌ലീങ്ങളെ പാക് ഏജന്റുകളെന്നു വിളിച്ചു. ഇന്ത്യയിലെയും പാകിസ്ഥാനിലെയും രാഷ്ട്രീയ നേതൃത്വങ്ങളുടെ തകര്‍ന്ന കസേരകള്‍ വിദ്വേഷ രാഷ്ട്രീയ പ്രചരണം കൊണ്ട് റിപ്പയര്‍ ചെയ്തു. വളരെയേറെ ഉദ്വേഗജനകമായ കെട്ടുകഥകള്‍ സൃഷ്ടിച്ച് വാര്‍ത്തകളായി തള്ളിവിട്ടുകൊണ്ട് ഇരുവിഭാഗങ്ങളിലെയും മുഖ്യധാരാ മാധ്യമങ്ങളും സന്തുഷ്ടരായി. ആത്യന്തികമായി ആര്‍ക്കാണ് നഷ്ടപ്പെട്ടത്?
ആണവപരീക്ഷണവുമായി ബന്ധപ്പെട്ട ഏറ്റവും രസകരമായ കാര്യം ആണവപരീക്ഷണമാണ് നടത്തുന്നതെന്ന് അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനു പോലും അറിയില്ലായിരുന്നു എന്നതാണ്. പിറ്റേദിവസം മാദ്ധ്യമങ്ങളില്‍ നിന്നും വിളി വരാന്‍ തുടങ്ങിയപ്പോഴാണ് അദ്ദേഹം ഇതിനെക്കുറിച്ച് അറിഞ്ഞതു തന്നെ.
അവരുടെ ചോദ്യം ഇതായിരുന്നു: “ആരാണ് ശത്രു?” ആശയക്കുഴപ്പത്തിലായ ജോര്‍ജ് ഫെര്‍ണാണ്ടസ് ആത്മവിശ്വാസത്തോടെ പറഞ്ഞു: “ചൈന!” പിന്നീട് മൂന്നു ദിവസത്തിനുശേഷം അദ്ദേഹം സ്വയം പാകിസ്ഥാനാണ് ശത്രുവെന്ന് തിരുത്തി. ബി.ജെ.പി നേതൃത്വത്തിനു കീഴില്‍ താന്‍ പ്രതിരോധമന്ത്രിയാണെന്ന് ഒരു നിമിഷനേരത്തേക്ക് അദ്ദേഹം മറന്നുപോയി.
നരേന്ദ്ര മോദിയുടെ വിശ്വാസ്യത ഇടിയാന്‍ തുടങ്ങിയപ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. “ചിലപ്പോള്‍ യുദ്ധം അത്യാവശ്യമാണ്” എന്ന് അദ്ദേഹം പറഞ്ഞത് തീര്‍ത്തും ശരിയാണ്. ആര്‍ക്ക് അത്യാവശ്യം എന്നതു മാത്രമാണ് ചോദ്യം. രണ്ടു ആണവ രാഷ്ട്രങ്ങള്‍ക്കിടയില്‍ യുദ്ധം ഉണ്ടാവുമ്പോള്‍ അന്തിമ വിജയികള്‍ ഉണ്ടാവില്ല. അവിടെ നഷ്ടപ്പെടുന്നവര്‍ മാത്രമേയുണ്ടാവൂ.
യുദ്ധത്തിലൂടെ വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിച്ചതുകൊണ്ട് പ്രധാനമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ അടല്‍ ബിഹാരി വാജ്‌പേയ്ക്ക് കഴിഞ്ഞു എന്നതാണ് ചരിത്രമായി അവശേഷിക്കുന്ന ഏക കാര്യം. ഇത്തരം വിദ്വേഷരാഷ്ട്രീയത്തില്‍ നിന്നും ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതൃത്വം നേട്ടംകൊയ്തു.
നരേന്ദ്ര മോദിയുടെ വിശ്വാസ്യത ഇടിയാന്‍ തുടങ്ങിയപ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. “ചിലപ്പോള്‍ യുദ്ധം അത്യാവശ്യമാണ്” എന്ന് അദ്ദേഹം പറഞ്ഞത് തീര്‍ത്തും ശരിയാണ്. ആര്‍ക്ക് അത്യാവശ്യം എന്നതു മാത്രമാണ് ചോദ്യം. രണ്ടു ആണവ രാഷ്ട്രങ്ങള്‍ക്കിടയില്‍ യുദ്ധം ഉണ്ടാവുമ്പോള്‍ അന്തിമ വിജയികള്‍ ഉണ്ടാവില്ല. അവിടെ നഷ്ടപ്പെടുന്നവര്‍ മാത്രമേയുണ്ടാവൂ.
എന്താണ് ന്യായീകരണം? “തീവ്രവാദത്തിനെതിരെയാണ് നമ്മള്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നത്.” അഫ്ഗാനിസ്ഥാനും ഇറാഖിലും ജോര്‍ജ് ബുഷ് പരീക്ഷിച്ചതും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിഷ്‌കളങ്കരായ ജനതയെ കൊന്നൊടുക്കിയതും ഇങ്ങനെയാണ്.
സര്‍ജിക്കല്‍ ആക്രമണം നടത്തിയവരോടുള്ള ചോദ്യം ഇതാണ്: നിങ്ങള്‍ തീവ്രവാദികളെയാണോ അതോ സ്വന്തം കുടുംബത്തെ പോറ്റാനുള്ള ഒരു സുരക്ഷിത ജോലിയെന്ന നിലയില്‍ സൈന്യത്തില്‍ ചേര്‍ന്ന സാധാരണ പട്ടാളക്കാരെയാണോ? സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എത്രയാണ്? ഏതാണ്ട് രണ്ടുഡസനോളം എന്നൊരു എണ്ണമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ പറയുന്നത്. പാകിസ്ഥാന്‍ പറയുന്നത് രണ്ടുപേരാണ് കൊല്ലപ്പെട്ടതെന്ന്.
രാജ്യസ്‌നേഹം തെളിയിക്കുന്നതില്‍ സി.പി.ഐ.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി ബി.ജെ.പിക്കും കോണ്‍ഗ്രസും ഒരു പടി മുകളിലാണ്. അവര്‍ നല്‍കിയ എണ്ണം 36 ആണ്. പ്രതിരോധം എന്ന നിലയില്‍ ഉപയോഗിക്കുന്നതില്‍ അണുബോംബിന് അനുകൂലമായായിരുന്നു നേരത്തെ പൊഖ്രാനില്‍ ആണവ പരീക്ഷണം നടന്നയുടന്‍ സി.പി.ഐ.എമ്മിന്റെ പ്രതികരണം.
എന്നാല്‍ ആണവായുദ്ധത്തിനെതിരെ ആക്ടിവിസ്റ്റുകള്‍ രംഗത്തുവന്നപ്പോള്‍ അവര്‍ അവരെ പിന്തുണയ്ക്കുകയും അണുബോംബുകള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമാകുകയും ചെയ്തു. മറ്റൊരു കുട്ടിയുണ്ട് രാഹുല്‍ ഗാന്ധി. എവിടെപ്പോയാലും നരേന്ദ്രമോദിയെ ചോദ്യം ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ യുദ്ധത്തിന്റെ കാര്യത്തില്‍ അദ്ദേഹം പറഞ്ഞത് നരേന്ദ്രമോദിയുടെ ജീവിതത്തില്‍ അദ്ദേഹം ചെയ്ത സെന്‍സിബിളായ ഏക കാര്യം പാകിസ്ഥാനുമായുള്ള യുദ്ധമാണ് എന്നാണ്. ഈ പയ്യന്‍ നമ്മുടെ പ്രധാനമന്ത്രിയെങ്ങാനുമായാല്‍ എന്തായിരിക്കും നമ്മുടെ വിധി?
അടുത്ത പേജില്‍ തുടരുന്നു
മറ്റൊരു കുട്ടിയുണ്ട് രാഹുല്‍ ഗാന്ധി. എവിടെപ്പോയാലും നരേന്ദ്രമോദിയെ ചോദ്യം ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ യുദ്ധത്തിന്റെ കാര്യത്തില്‍ അദ്ദേഹം പറഞ്ഞത് നരേന്ദ്രമോദിയുടെ ജീവിതത്തില്‍ അദ്ദേഹം ചെയ്ത സെന്‍സിബിളായ ഏക കാര്യം പാകിസ്ഥാനുമായുള്ള യുദ്ധമാണ് എന്നാണ്. ഈ പയ്യന്‍ നമ്മുടെ പ്രധാനമന്ത്രിയെങ്ങാനുമായാല്‍ എന്തായിരിക്കും നമ്മുടെ വിധി?
ഇരുഭാഗത്തും സമാധാനപരമായ ജീവിതം ആവശ്യമുണ്ടെങ്കില്‍ ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനത അവരുടെ ചരിത്രത്തില്‍ നിന്നും പഠിക്കണം.വിഭജനകാലം മുതലുള്ള വിദ്വേഷ രാഷ്ട്രീയക്കളിയില്‍ ഇതികനം തന്നെ നമുക്ക് ഒരുപാട് പേരെ നഷ്ടമായി.
സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ഇപ്പോഴെങ്കിലും ഉറപ്പിച്ചില്ലെങ്കില്‍ ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനതയുടെ നില്‍പ്പിനു തന്നെ അപകടകരമാകും.
അടുത്തിടെ കൗണ്ടര്‍കറന്റ്.ഓര്‍ഗിന്റെ എഡിറ്റര്‍ക്കൊപ്പം ഞാന്‍ ഒരു ഓട്ടോറിക്ഷയില്‍ കൊച്ചിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ ഡ്രൈവര്‍ യുദ്ധത്തെക്കുറിച്ച് പറയാന്‍ തുടങ്ങി. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ കാര്യത്തില്‍ അദ്ദേഹം വലിയ സന്തോഷവാനായിരുന്നു. യുദ്ധം നടക്കുകയും പാകിസ്ഥാന്‍ ഇതിനെതിരെ പ്രതികരിക്കുകയും ഇന്ത്യ വീണ്ടും തിരിച്ചടിക്കുകയുമൊക്കെ ചെയ്താല്‍ ഒരുപക്ഷേ ഈ ഓട്ടോറിക്ഷയുടെ മുകളിലും ഒരു ബോംബുവീണേക്കാമെന്ന് ഞങ്ങളദ്ദേഹത്തോട് പറഞ്ഞു.
അതൊന്നും ചെയ്യാനുള്ള സാങ്കേതിക വിദ്യ പാകിസ്ഥാനില്ലെന്ന് നല്ല ആത്മവിശ്വാസത്തോടെ അദ്ദേഹം ഞങ്ങളോടു പറഞ്ഞു. യുദ്ധം എന്നത് അതിര്‍ത്തികളില്‍ മാത്രം നടക്കുന്ന ഒന്നാണെന്നും ഇന്ത്യയെന്ന സ്ഥലത്തുനിന്നും ഒരുപാട് അകലെയാണ് കൊച്ചിയെന്നുമൊക്കെയാണ് അദ്ദേഹത്തിന്റെ ധാരണ. നിങ്ങളുടെ തലയിലും ബോംബ് വീഴാനുള്ള സാധ്യതയുണ്ടെന്ന് ഞങ്ങള്‍ അദ്ദേഹത്തിനു മനസിലാക്കിക്കൊടുത്തപ്പോള്‍ അദ്ദേഹം കുറച്ചുനേരം മിണ്ടാതിരുന്നു.
അതിര്‍ത്തകളിലെ കാര്യം പറയുകയാണെങ്കില്‍ 2013 ഒക്ടോബര്‍ മൂന്ന് ട്രിബ്യൂട്ട് ഇന്ത്യയില്‍ വന്ന ഒരു ലേഖനത്തില്‍ പ്രിതാം സിങ് അതിര്‍ത്തി ഗ്രാമങ്ങളിലെ ഒഴിഞ്ഞുപോക്കിനെക്കുറിച്ച് ഒരു മുന്നറിയിപ്പോടെ പറയുന്നുണ്ട്: ” അതിര്‍ത്തികളില്‍ നിന്നും ഏറെ അകലെയുള്ളവര്‍ക്ക് യുദ്ധക്കൊതിയുടെ കളികള്‍ കളിക്കാന്‍ കഴിയും, പക്ഷെ യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ ഇരു രാജ്യങ്ങളിലെയും അതിര്‍ത്തികളാണ് നാശമാകുക.”
ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയായ ബാബ സാഹബ് അംബേദ്കര്‍ സ്വയം ബുദ്ധിസത്തിലേക്കു മാറിയപ്പോള്‍ മറ്റൊരു മതത്തിലേക്കു മാറുന്നതിന് ഇന്ത്യയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ ഹിന്ദുത്വ ശക്തികള്‍ പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തനത്തിനെതിരെ നിയമങ്ങള്‍ കൊണ്ടുവന്നത്.
ഇരുഭാഗങ്ങളിലെയും കര്‍ഷകര്‍ കുടിയിറക്കപ്പെടുന്ന കാര്യമാണ് ഇവിടെ ചൂണ്ടിക്കാട്ടപ്പെടുന്നത്. ഈ ലേഖനം വായിച്ചപ്പോള്‍ “ജയ് ജവാന്‍ ജയ് കിസാന്‍” എന്ന മുദ്രാവാക്യം പരിഹാസ്യമാകുന്നതുപോലെ തോന്നി.
അതിര്‍ത്തിക്കിരുവശവുമുള്ള ജവാന്‍മാര്‍ കൊല്ലപ്പെടാം. അതുപോലെ അതിര്‍ത്തിക്കിരുവശവുമുള്ള കര്‍ഷകരും കുടിയൊഴിപ്പിക്കപ്പെടാം. കൃഷിഭൂമിപോലും ഇല്ലാതെ പോകേണ്ടി വരും. അതിര്‍ത്തിയില്‍ നടക്കുന്നതൊന്നും ജവാന്‍മാരുടെയും കര്‍ഷകരുടെയും താല്‍പര്യമല്ല. ലാഹോറും ദല്‍ഹിയും തമ്മിലാണ് ചെസ് കളിക്കുന്നത്. അതിര്‍ത്തികളിലെ കരുക്കളാണ് ത്യാഗം സഹിക്കേണ്ടി വരിക.
യു.കെയില്‍ ആദരിക്കപ്പെടുന്ന ഇന്ത്യന്‍ പണ്ഡിതരിലൊരാളാണ് പ്രീതം സിങ്. പാകിസ്ഥാനിലെ അതുപോലുള്ളവരെ നോക്കാം. അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു “രാജ്യത്തെ ജനാധിപത്യ ഭരണകൂടവും സൈന്യവും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് ഡോണ്‍ പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ സിറില്‍ അല്‍മീഡയെ പാക് സര്‍ക്കാര്‍ തങ്ങളുടെ ” എക്‌സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റില്‍” ഉള്‍പ്പെടുത്തുകയുണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച സിറില്‍ തന്നെയാണ് വിദേശയാത്ര നിരോധ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി ട്വിറ്റര്‍ വഴി ലോകത്തെ അറിയിച്ചത്. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ഇന്ത്യയും പാകിസ്ഥാനും ഒരേകാര്യത്തെ ഭയക്കുന്നു എന്നതാണ് ഈ വിഷയത്തിന്റെ സത്യാവസ്ഥ. ഒരിക്കല്‍ സത്യം പൊതുസമക്ഷം തെളിയും. അവരുടെ കളി വെളിച്ചത്തുവരും! അതുകൊണ്ടുതന്നെ തങ്ങളുടെ കളിയില്‍, ഈ ഉപഭൂഖണ്ഡത്തിലെ ജനതയുടെ ജീവന്‍വെച്ചുള്ള കളിയില്‍, ഒരു നിര്‍ണായക നീക്കത്തിനും രണ്ടുപേരും താല്‍പര്യപ്പെടുന്നില്ല.
നരേന്ദ്രമോദിയ്ക്കുണ്ടായ ആശയക്കുഴപ്പം യാഥാര്‍ത്ഥ്യമാണ്. താനൊരു യുദ്ധിസ്റ്റാണോ ബുദ്ധിസ്റ്റാണോ അതോ ഹിന്ദുവാണോ എന്ന് അദ്ദേഹത്തിന് അറിയില്ല. ബുദ്ധിസം ഈ ഭൂവില്‍ തന്നെയാണ് രൂപം കൊണ്ടിട്ടുണ്ടാവുക. പക്ഷെ ജാതിവിവേചനത്തിനെതിെരയാണ് ബുദ്ധിസം പ്രചരണം നടത്തിയത് എന്നതിനാല്‍ ബ്രാഹ്മണ ലോബി അവരുടെ യുദ്ധിസ്റ്റ് തത്വങ്ങള്‍ ഉപയോഗിച്ച് ബുദ്ധിസത്തെ ഈ ഭൂമിയില്‍ നിന്നും വലിച്ചെറിഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയായ ബാബ സാഹബ് അംബേദ്കര്‍ സ്വയം ബുദ്ധിസത്തിലേക്കു മാറിയപ്പോള്‍ മറ്റൊരു മതത്തിലേക്കു മാറുന്നതിന് ഇന്ത്യയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ ഹിന്ദുത്വ ശക്തികള്‍ പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തനത്തിനെതിരെ നിയമങ്ങള്‍ കൊണ്ടുവന്നത്. അംബേദ്കര്‍ ജീവിച്ചിരുന്നത് ഇന്നാണെങ്കില്‍ അദ്ദേഹം ഒഡീഷയില്‍ നിന്നും ഛത്തീസ്ഗഢില്‍ നിന്നോ ബുദ്ധിസത്തിലേക്കു പരിവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അദ്ദേഹത്തിനുപോലും സംസ്ഥാനത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല.
അടുത്ത പേജില്‍ തുടരുന്നു
ഇന്ത്യ പാകിസ്ഥാനെ കയറി അക്രമിച്ചാല്‍ സ്വന്തം ചരിത്രത്തെയും വേരുകളെയും തന്നെയാണ് അക്രമിക്കുന്നതെന്ന് ഹിന്ദുത്വ ശക്തികള്‍ മനസിലാക്കേണ്ടതാണ്. ഹാരപ്പയും മോഹന്‍ജദാരോയുമെല്ലാം അവശേഷിക്കുന്നത് പാകിസ്ഥാനിലാണ്.
മതമെന്നത് വെറും വ്യക്തിപരമായ വിഷയം മാത്രമാണെന്ന് വാദിക്കുന്നവര്‍ ഇന്നത്തെ സാഹചര്യം നോക്കൂ. മതമെന്നത് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങളുടെ വിശ്വാസം മാറ്റാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ടാവണം. ഇന്ത്യന്‍ ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുന്നുമുണ്ട്. എന്നാല്‍ ജനങ്ങളുടെ മതസ്വാതന്ത്ര്യം ലംഘിച്ചുകൊണ്ടുള്ള നിയമം പാസാക്കി പല സംസ്ഥാനങ്ങളും ഭരണഘടന അനുവദിച്ച ഈ സ്വാതന്ത്ര്യം നിഷേധിക്കുകയാണ്.
പൗരാണിക ചരിത്രത്തിലെ യുദ്ധിസ്റ്റുകളുടെ ഇരയാണ് ഇന്ത്യയിലെ ബുദ്ധിസ്റ്റുകള്‍. മറ്റു ആസിയാന്‍ രാജ്യങ്ങളില്‍ അവര്‍ ശക്തിയാര്‍ജ്ജിച്ചുവന്നപ്പോള്‍ ബുദ്ധിസ്റ്റുകളും യുദ്ധിസ്റ്റുകളായി മാറി. ശ്രീലങ്കയില്‍ തമിഴര്‍ക്കെതിരായ യുദ്ധത്തെ പിന്തുണച്ചുകൊണ്ട് ശ്രീലങ്കയിലെ ബുദ്ധിസ്റ്റുകള്‍ യുദ്ധക്കൊതിയരുടെ കൂട്ടത്തില്‍ ചേര്‍ന്നു. ബന്ധുക്കള്‍ കൊല്ലപ്പെടുകയും ബലാത്സംഗത്തിന് ഇരയാവുകയും കൊള്ളയടിക്കപ്പെടുകയും ജയിലിലാക്കപ്പെടുകയും ചെയ്ത ആയിരക്കണക്കിന് തമിഴ് സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരിന് കൊളംബോ ജയിലിനു മുമ്പിലെ ബുദ്ധ പ്രതിമ സാക്ഷിയായി.
അവരുടെ ബുദ്ധപ്രതിമയ്ക്ക് സംസാരിക്കാന് കഴിയില്ല എന്നത് ശ്രീലങ്കയിലെ ബുദ്ധിസ്റ്റുകളുടെ ഭാഗ്യമാണ്!
യുദ്ധക്കൊതിയുടെ ഭ്രാന്തിന്റെ പ്രതിധ്വനി വളരെ പെട്ടെന്ന് നേരിട്ടത് ബോളിവുഡാണ്. കാലങ്ങളായി ഇന്ത്യയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഐ.ക്യു ലെവലിലുള്ള കഥകള്‍ വിറ്റുകൊണ്ടാണ് ബോളിവുഡ് ജീവിച്ചുപോന്നത്. പക്ഷെ ഈ വ്യവസായവും മുസ്‌ലീങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും അവിശ്വാസികളും വിവിധ വിശ്വാസങ്ങളുള്ള ആളുകളും കൂടിച്ചേര്‍ന്നത്. പണത്തിനും പ്രശസ്തിക്കും വേണ്ടി, നാനാത്വത്തിന്റെ ഈ സംയോജനത്തിലൂടെയാണ് ഈ സ്വപ്‌ന വ്യവസായം അതിജീവിച്ചത്.
എന്നാല്‍ ഇന്ന് മറ്റു രാഷ്ട്രത്തിലുള്ള കലാകാരന്മാര്‍ മാത്രമല്ല പല ഹിറ്റ് ചിത്രങ്ങളുടെയും പിറകിലുള്ള സംവിധായകര്‍ വരെ പാക് താരങ്ങളെ അഭിനയിപ്പിച്ചതിന്റെ പേരില്‍ വേട്ടയാടപ്പെടുന്നു. ഇന്ത്യക്കാരനായാലും പാകിസ്ഥാനിയായാലും ഒരു നടന്‍ എന്നത് നടനാണ്. ഒരു ഹിന്ദുവിന് മുസ്‌ലീം ആയി അഭിനയിക്കാന്‍ കഴിയുമെങ്കില്‍ ഒരു മുസ്‌ലീമിന് ക്രിസ്ത്യാനിയായി അഭിനയിക്കാന്‍ കഴിയുമെങ്കില്‍ ഒരു ക്രിസ്ത്യാനിക്ക് അവിശ്വാസിയായി അഭിനയിക്കാന്‍ കഴിയുമെങ്കില്‍ ഒരു അവിശ്വാസിക്ക് പൂജാരിയായി അഭിനയിക്കാന്‍ കഴിയുമെങ്കില്‍ ഒരു പാകിസ്ഥാനിക്ക് ഇന്ത്യനായും അഭിനയിക്കാം. അയാളുടെ പാസ്‌പോര്‍ട്ടും വിസയും നിയമസാധുതയുള്ളതാണെങ്കില്‍.
ഒരു പാകിസ്ഥാനി ഇന്ത്യക്കാരനായി അഭിനയിക്കാന്‍ പാടില്ലെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. സിനിമയില്‍ അവതരിപ്പിക്കുന്ന കഥാപാത്രമെന്ന രീതിയിലാണ് നടന്മാര്‍ ട്രീറ്റു ചെയ്യപ്പെടേണ്ടത്. എന്നാല്‍ അല്‍പബുദ്ധികളായവര്‍ തങ്ങളുടെ സങ്കല്‍പത്തിനനുസരിച്ചാണ് കഥാപാത്രങ്ങളെ സ്വീകരിക്കുന്നത്.
സിനിമാ വ്യവസായത്തിലൂടെ വര്‍ഗീയ രാഷ്ട്രീയം സൃഷ്ടിക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ ശ്രമം വിജയിക്കുകയാണെങ്കില്‍ ഇതേ രീതിയില്‍ പാകിസ്ഥാന്‍ പ്രതികരിക്കുകയാണെങ്കില്‍ അവര്‍ക്ക് പാകിസ്ഥാനില്‍ ഹിന്ദി സിനിമകള്‍ നിരോധിക്കാന്‍ കഴിയും. നമ്മള്‍ പാകിസ്ഥാനി ചിത്രങ്ങള്‍ അധികം കാണിക്കാത്തതുകൊണ്ടുതന്നെ ബോളിവുഡാണ് പാകിസ്ഥാനില്‍ ലാഭം കൊയ്യുന്നത് എന്നതിനാല്‍ ഇന്ത്യക്കാരും ബോളിവുഡും ഇന്ത്യന്‍ സര്‍ക്കാറിനു ലഭിക്കുന്ന വിദേശ നാണ്യവുമാണ് നഷ്ടപ്പെടുക.
ഏഷ്യയിലെ ഈ സിനിമാ മേഖല യുദ്ധത്തിന്റെ ഇരയാകാന്‍ ഒരുങ്ങുന്ന അവസരത്തില്‍ തീര്‍ച്ചയായും ഇരു രാഷ്ട്രങ്ങളിലെയും കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും കവികളുമെല്ലാം ഈ യുദ്ധഭോഷ്‌കിനെ തുറന്നു കാണിക്കണം.
ഇന്ത്യയിലെയും പാകിസ്ഥാനിലെയും സമാധാനപ്രേമികളും യുദ്ധഭ്രാന്തിനെതിരെ മുന്നോട്ടു വരേണ്ട സമയമാണിത്. ഇരു രാജ്യങ്ങളിലെയും പൊതുസമൂഹവും മനുഷ്യാവകാശപ്രവര്‍ത്തകരും കലാകാരന്മാരും സാഹിത്യകാരന്മാരുമെല്ലാം ഇതിനായി മുന്നോട്ടു വരണം. ഇല്ലെങ്കില്‍ ഈ യുദ്ധഭ്രാന്തന്മാര്‍ നമ്മുടെയെല്ലാം ജീവന്‍വെച്ചാകും കളിക്കുക.
ഒരര്‍ത്ഥത്തില്‍ മോദിയുടേത് ശരിയാണ്. സംഘര്‍ഷം ബുദ്ധിസ്റ്റുകളും യുദ്ധിസ്റ്റുകളും തമ്മിലാണ്. പക്ഷെ ബുദ്ധിസം, യുദ്ധിസം, ഹിന്ദുയിസം, ഹിന്ദുത്വ എന്നിവക്കിടയില്‍ മോദി സംഘര്‍ഷം നേരിടുകയാണ്.
യുദ്ധത്തിന്റെ മണം എല്ലായിടത്തേക്കും വ്യാപിച്ചിരിക്കുകയാണ്. ദക്ഷിണേഷ്യയിലെ സമാധാനപ്രിയരായ ജനങ്ങള്‍ ഇതിനെ എങ്ങനെ നേരിടുമെന്നത് കാണാനിരിക്കുന്നതേയുള്ളൂ. ഇന്ത്യയിലെയും പാകിസ്ഥാനിലെയും യുദ്ധിസ്റ്റുകളെ കൊണ്ട് നമ്മള്‍ വലിയ കുഴപ്പം നേരിടാന്‍ പോവുകയാണെന്ന് മനസിലാക്കാന്‍ വലിയ പ്രവചനമൊന്നും ആവശ്യമില്ല.
ഇന്ത്യ പാകിസ്ഥാനെ കയറി അക്രമിച്ചാല്‍ സ്വന്തം ചരിത്രത്തെയും വേരുകളെയും തന്നെയാണ് അക്രമിക്കുന്നതെന്ന് ഹിന്ദുത്വ ശക്തികള്‍ മനസിലാക്കേണ്ടതാണ്. ഹാരപ്പയും മോഹന്‍ജദാരോയുമെല്ലാം അവശേഷിക്കുന്നത് പാകിസ്ഥാനിലാണ്. അത് കൊണ്ട് സമാധാനത്തിനായി ഹിന്ദുത്വശക്തികളും ദേശീയവാദികളും മുന്നോട്ടു വരണം.
ഇന്ത്യയിലെയും പാകിസ്ഥാനിലെയും സമാധാനപ്രേമികളും യുദ്ധഭ്രാന്തിനെതിരെ മുന്നോട്ടു വരേണ്ട സമയമാണിത്. ഇരു രാജ്യങ്ങളിലെയും പൊതുസമൂഹവും മനുഷ്യാവകാശപ്രവര്‍ത്തകരും കലാകാരന്മാരും സാഹിത്യകാരന്മാരുമെല്ലാം ഇതിനായി മുന്നോട്ടു വരണം. ഇല്ലെങ്കില്‍ ഈ യുദ്ധഭ്രാന്തന്മാര്‍ നമ്മുടെയെല്ലാം ജീവന്‍വെച്ചാകും കളിക്കുക.
ഇരു രാഷ്ട്രങ്ങളിലെയും യുദ്ധിസ്റ്റുകളെ ഒറ്റപ്പെടുത്താനുള്ള സമയമാണിത്. സെന്‍സേഷണല്‍ പത്രപ്രവര്‍ത്തകര്‍ക്കും സൈനിക മേധാവികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും നമ്മുടെ സ്വാതന്ത്ര്യവും സമാധാനവും ഐക്യവും അടിയറവ് വെച്ചിട്ടില്ലെന്ന സന്ദേശം നല്‍കാന്‍.