|

ബ്രസീലില്‍ വാതുവെപ്പ് വിവാദം; പ്രമുഖ ലീഗുകളിലെ ഫുട്‌ബോള്‍ താരങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷം ബ്രസീലിലെ പ്രമുഖ ഫുട്‌ബോള്‍ ലീഗിലെ ആറ് മത്സരങ്ങളില്‍ ഒത്തുകളി നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നുണ്ടെന്നും രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ പ്രമുഖ 16 നഗരങ്ങളിലെ ബിസിനസുകാരുടെയും കളിക്കാരുടെയും വീടുകളില്‍ അധികൃതര്‍ റെയ്ഡ് നടത്തിയതായും സ്പോര്‍ട്സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. കളിക്കാരുടെയും മറ്റുള്ളവരുടെയും ഐഡന്റിറ്റി അധിതൃതര്‍ വെളിപ്പെടുത്തിയില്ലെങ്കിലും ഒമ്പത് പേരെ ഇതുവരെ ചോദ്യം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2023 നവംബറില്‍ നടന്ന മൂന്ന് മത്സരങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. പിന്നാലെയിത് 11 ഗെയിമുകളിലേക്ക് വ്യാപിക്കുകയായിരുന്നു. ചില ചെറിയ ലീഗുകളില്‍ തുടങ്ങിയ വാതുവെപ്പ് പിന്നീട് ടോപ്പ് ലീഗുകളിലേക്ക് എത്തുകയായിരുന്നവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


നിശ്ചിത സമയങ്ങളിലെ മത്സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് സ്വീകരിക്കുക, കോര്‍ണര്‍ കിക്കുകള്‍ വഴങ്ങുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കളിക്കാര്‍ക്ക് 10,000 മുതല്‍ 20,000 ഡോളര്‍ വരെ ഓഫറുകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ചില അനധികൃത വാതുവെപ്പ് സൈറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഒത്തുകളി നടക്കുന്നതെന്ന് ഉദ്യോഗസ്ഥ പറയുന്നത്. വിഷയത്തില്‍ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.

Continent Highlight: Betting Controversy in Brazil, Investigation focused on prominent leaguers

Video Stories