ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാള് സര്‍ക്കാറിനെ പ്രശംസിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറയെ ശാസിച്ച് അജയ് മാക്കന്.
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ദല്‍ഹി സര്‍ക്കാറിനെ പ്രശംസിച്ച് മിലന്ദ് ദിയോറ ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ദിയോറയെ വിമര്‍ശിച്ച് അജയ് മാക്കന് രംഗത്തെത്തിയത്.
അവ്യക്തമായ കാര്യങ്ങള്‍ വിളിച്ചു പറയണമെങ്കില്‍ കോണ്‍ഗ്രസ്സിന് പുറത്തുപോകണം എന്നാണ് മിലിന്ദിന് മറുപടിയായി മാക്കന് പറഞ്ഞത്.
” സഹോദരാ നിങ്ങള്‍ക്ക് ഐ.എന്‍.സി വിട്ടുപോകണമെങ്കില്‍ ദയവ് ചെയ്ത് അത് ചെയ്യൂ. അതിന് ശേഷം അവ്യക്തമായ കാര്യങ്ങള്‍ പ്രചരിപ്പിക്കൂ”, അജയ്മാക്കന് ട്വീറ്റ് ചെയ്തു.
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരുമാനം ഇരട്ടിയാക്കി എന്നായിരുന്നു മിലിന്ദ് ദിയോറ പറഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
”കൂടുതല്‍ അറിയപ്പെടാത്തതും സ്വാഗതാര്‍ഹവുമായ ഒരു വസ്തുത പങ്കുവെക്കുന്നു. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ദല്‍ഹി സര്‍ക്കാര്‍ വരുമാനം ഇരട്ടിയാക്കി 60,000 കോടി രൂപയിലെത്തിച്ചു. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ വരുമാന മിച്ചം നിലനിര്‍ത്തി. ചിന്തിക്കാന്വകയുള്ള കാര്യമാണ്. ഇന്ത്യയിലെ ഏറ്റവും സാമ്പത്തിക സൂക്ഷ്മതയുള്ള സര്‍ക്കാരുകളിലൊന്നാണ് ദല്‍ഹി ” എന്നാണ് ദിയോറ ട്വീറ്റ് ചെയ്തത്.
അദ്ദേഹത്തിന്റെ ഈ ട്വീറ്റാണ് അജയ്മാക്കനെ പ്രകോപിപ്പിച്ചത്.