| Thursday, 25th November 2021, 12:00 pm

'ബെസ്റ്റ് വിഷസ് സുരേഷ് ഗോപി'; സുരേഷ് ഗോപി ചിത്രം കാവലിന് ആശംസകളുമായി മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കാവല്‍’.  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ കൂടെയാണ് ‘കാവല്‍’.

തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

വ്യാഴാഴ്ച്ചയാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. സിനിമക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താരം ആശംസകളറിയിച്ചിരിക്കുന്നത്.

‘ബെസ്റ്റ് വിഷസ് ടു സുരേഷ് ഗോപി, രണ്‍ജി പണിക്കര്‍, നിതിന്‍ രണ്‍ജി പണിക്കര്‍ ആന്റ് എന്റയര്‍ ടീം ഓഫ് കാവല്‍,’ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന് താഴെ മരക്കാര്‍ സിനിമയ്ക്ക് ആശംസകളറിയിച്ചുകൊണ്ട് സുരേഷ് ഗോപിയും കമന്റിട്ടിട്ടുണ്ട്.

അതേസമയം, മരക്കാര്‍ ഡിസംബര്‍ രണ്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. ‘മരക്കാര്‍’ റിലീസ് ചെയ്യുന്നതിനിടക്ക് കാവല്‍ റിലീസ് ചെയ്യുന്നത് മണ്ടത്തരമാണെന്ന തരത്തിലുള്ള പല കമ്മന്റുകളും വന്നിരുന്നു.

എന്നാല്‍ ‘കാവല്‍’ സിനിമയ്ക്ക് ഒ.ടി.ടിയില്‍ നിന്ന് നിരവധി ഓഫറുകള്‍ വന്നിരുന്നെന്നും, എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളെന്ന് തീരുമാനിക്കുകയായിരുന്നെന്നും ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബി. കെ. ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:’Best Wishes Suresh Gopi’; Mohanlal greets Kaval

Latest Stories

We use cookies to give you the best possible experience. Learn more