| Thursday, 22nd February 2024, 10:01 pm

നോക്കിവെച്ചോ, നാളെ മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഭരിക്കാന്‍ പോകുന്നത് ഇവരാണ്

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ പ്രീമിയര്‍ ലീഗിന്റെ രണ്ടാം എഡിഷന് ഫെബ്രുവരി 22ന് തുടക്കമാവുകയാണ്. കഴിഞ്ഞ സീസണിലേതെന്ന പോലെ അഞ്ച് ടീമുകള്‍ പ്രസ്റ്റീജ്യസായ കിരീടത്തിനായി പോരാടുകയാണ്. കഴിഞ്ഞ തവണ നേടിയ കിരീടം നിലനിര്‍ത്താന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ മുംബൈ ഇന്ത്യന്‍സ് ഇറങ്ങുമ്പോള്‍ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട കിരീടമാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് ലക്ഷ്യമിടുന്നത്.

ഇവര്‍ക്ക് പുറമെ യു.പി വാറിയേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരവും, ഗുജറാത്ത് ജയന്റ്‌സും ചേര്‍ന്ന് മാര്‍ച്ച് 17വരെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശത്തിന്റെ വിരുന്നൊരുക്കും.

ആദ്യ സീസണില്‍ ക്രിക്കറ്റിലെ വമ്പന്‍ പേരുകാര്‍ ഒന്നിച്ച് ടൂര്‍ണമെന്റിന് ഒരു സ്റ്റാന്‍ഡേര്‍ഡ് തന്നെ സൃഷ്ടിച്ചിരുന്നു. റണ്ണടിച്ചുകൂട്ടിയും വിക്കറ്റ് വീഴ്ത്തിയും മികച്ച പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട കഴിഞ്ഞ സീസണിലെ സൂപ്പര്‍ താരങ്ങളെ പരിശോധിക്കാം.

മെഗ് ലാന്നിങ്

കഴിഞ്ഞ സീസണില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ ഫൈനലിലേക്ക് നയിച്ച താരമാണ് മെഗ് ലാന്നിങ്. വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരിയും ലാന്നിങ് തന്നെയായിരുന്നു. ഒമ്പത് മത്സരത്തില്‍ നിന്നും 345 റണ്‍സാണ് ഓസീസ് സൂപ്പര്‍ താരം സ്വന്തമാക്കിയത്.

നാറ്റ് സ്‌കിവെര്‍ ബ്രണ്ട്

കഴിഞ്ഞ സീസണില്‍ മുംബൈ കപ്പുയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് നാറ്റ് സ്‌കിവര്‍ ബ്രണ്ട്. റണ്‍ ഗെറ്റര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയ ബ്രണ്ട് പത്ത് മത്സരത്തില്‍ നിന്നും 332 റണ്‍സാണ് നേടിയത്. ഫൈനലില്‍ ദല്‍ഹിക്കെതിരെ നേടിയ 60 റണ്‍സാണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായത്.

ഹര്‍മന്‍പ്രീത് കൗര്‍

വനിതാ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന സീസണില്‍ മുംബൈയെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ എന്ന നിലയില്‍ ചരിത്രത്തില്‍ ഹര്‍മന്റെ പേര് എഴുതപ്പെട്ടതാണ്. ടൂര്‍ണമെന്റില്‍ പത്ത് മത്സരത്തില്‍ നിന്നും 281 റണ്‍സ് നേടിയ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനം നേടിയാണ് താരം തരംഗമായത്.

ഹെയ്‌ലി മാത്യൂസ്

മുംബൈയുടെ കിരീടധാരണത്തില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരുപോലെ തിളങ്ങിയ താരമാണ് ഹെയ്‌ലി മാത്യൂസ്. ബാറ്റിങ്ങില്‍ പത്ത് മത്സരത്തില്‍ നിന്നും 271 റണ്‍സടിച്ച് അഞ്ചാം സ്ഥാനത്തെത്തിയ താരം ബൗളിങ്ങില്‍ 16 വിക്കറ്റ് നേടി ഒന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്ത മികച്ച പ്രകടനത്തിന് പിന്നാലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തെരഞ്ഞെടുക്കപ്പെട്ടതും മാത്യൂസിനെ തന്നെയായിരുന്നു.

സോഫി എക്കല്‍സ്റ്റോണ്‍

കഴിഞ്ഞ സീസണില്‍ 16 വിക്കറ്റ് നേടി ടോപ് വിക്കറ്റ് ടേക്കേഴ്‌സിന്റെ പട്ടികയില്‍ ഹെയ്‌ലി മാത്യൂസിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട താരമാണ് എക്കല്‍സ്റ്റോണ്‍. യു.പി. വാറിയേഴ്‌സിന്റെ ആവനാഴിയിലെ വജ്രായുധങ്ങളിലൊന്നും ഈ ഇംഗ്ലീഷ് പേസറായിരുന്നു.

സായ്ക ഇഷാഖ്


ഒട്ടും പ്രതീക്ഷിക്കാതെ നിന്ന സമയത്ത് ഇന്ത്യന്‍ ആരാധകര്‍ക്ക് ലഭിച്ച മാണിക്യമായിരുന്നു സായ്ക ഇഷാഖ്. കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരവും സായ്ക ഇഷാഖ് തന്നെയായിരുന്നു. പത്ത് മത്സരത്തില്‍ നിന്നും 15 വിക്കറ്റാണ് താരം നേടിയത്.

ഡബ്ല്യു.പി.എല്‍ 2024: ഷെഡ്യൂള്‍

ഫെബ്രുവരി 23- മുംബൈ ഇന്ത്യന്‍സ് vs ദല്‍ഹി ക്യാപിറ്റല്‍സ്

ഫെബ്രുവരി 24- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു vs യു.പി വാറിയേഴ്‌സ്

ഫെബ്രുവരി 25- ഗുജറാത്ത് ജയന്റ്‌സ് vs മുംബൈ ഇന്ത്യന്‍സ്

ഫെബ്രുവരി 26 – യു.പി വാറിയേഴ്‌സ് vs ദല്‍ഹി ക്യാപിറ്റല്‍സ്

ഫെബ്രുവരി 27 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു vs ഗുജറാത്ത് ജയന്റ്‌സ്

ഫെബ്രുവരി 28 – മുംബൈ ഇന്ത്യന്‍സ് vs യു.പി വാറിയേഴ്‌സ്

ഫെബ്രുവരി 29 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു vs ദല്‍ഹി ക്യാപിറ്റല്‍സ്

മാര്‍ച്ച് 1 – യു.പി വാറിയേഴ്‌സ് vs ഗുജറാത്ത് ജയന്റ്‌സ്

മാര്‍ച്ച് 2 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു vs മുംബൈ ഇന്ത്യന്‍സ്

മാര്‍ച്ച് 3 – ഗുജറാത്ത് ജയന്റ്‌സ് vs ദല്‍ഹി ക്യാപിറ്റല്‍സ്

മാര്‍ച്ച് 4 – യു.പി വാറിയേഴ്‌സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

മാര്‍ച്ച് 5 – ദല്‍ഹി ക്യാപിറ്റല്‍സ് vs മുംബൈ ഇന്ത്യന്‍സ്

മാര്‍ച്ച് 6 – ഗുജറാത്ത് ജയന്റ്‌സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

മാര്‍ച്ച് 7 – മുംബൈ ഇന്ത്യന്‍സ് vs യു.പി വാറിയേഴ്‌സ്

മാര്‍ച്ച് 8 – ദല്‍ഹി ക്യാപ്പിറ്റല്‍സ് vs യു.പി വാറിയേഴ്സ്

മാര്‍ച്ച് 9 – മുംബൈ ഇന്ത്യന്‍സ് vs ഗുജറാത്ത് ജയന്റ്‌സ്

മാര്‍ച്ച് 10 – ദല്‍ഹി ക്യാപിറ്റല്‍സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

മാര്‍ച്ച് 11 – ഗുജറാത്ത് ജയന്റ്‌സ് vs യു.പി വാറിയേഴ്‌സ്

മാര്‍ച്ച് 12- മുംബൈ ഇന്ത്യന്‍സ് vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു

മാര്‍ച്ച് 13 – ദല്‍ഹി ക്യാപിറ്റല്‍സ് vs ഗുജറാത്ത് ജയന്റ്‌സ്

മാര്‍ച്ച് 15 – എലിമിനേറ്റര്‍ – ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം

മാര്‍ച്ച് 17 – ഫൈനല്‍ – ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം

Content Highlight: Best Players in WPL 2023

We use cookies to give you the best possible experience. Learn more