ഈ ചിത്രങ്ങള്‍ ജീവിത വൈവിദ്ധ്യങ്ങളുടേതാണ് മനുഷ്യന്റെ ചിന്തയ്ക്കും ഭാവനയ്ക്കും അതിരുകളില്ല. അതിന്റെ ആകസ്മികതകള്‍ക്കും. ആകസ്മികതകള്‍ ചിലപ്പോള്‍ ഭയം വിതയ്ക്കുന്നവയാവാം. എന്നാല്‍ ഈ ആകസ്മികതയ്‌ക്കെല്ലാം തന്നെ മറ്റൊരു സൗന്ദര്യഭാഷ്യം/ഭാഷകൂടിയുണ്ട്. പലപ്പോഴും അത് കണ്ടെടുക്കുക ചില ക്യാമറ ക്ലിക്കുകളാണ്. ഇത്തരം ക്യാമറ ക്ലിക്കുകള്‍ ക്രൂരമായായിരിക്കും പരിഗണിച്ചിരുന്നത്. അത്തരം ക്യാമറ ക്ലിക്കിന്റെ പേരില്‍ ഭ്രാന്തുവന്ന, ആത്മഹത്യ ചെയ്ത ഫോട്ടോഗ്രാഫര്‍മാരുടെ കഥകള്‍ വരെ അങ്ങനെയാണല്ലോ നിലനില്‍ക്കുന്നത്. എന്നിരുന്നാലും ഈ ക്യാമറ ക്ലിക്കുകള്‍ നമ്മുടെ മുന്നില്‍ കൊണ്ടുവരുന്നത് വ്യത്യസ്തതകളുടെ ഒരായിരം നിമിഷങ്ങളായിരിക്കും തീര്‍ച്ച. ഇത്തരം ക്യാമറ ക്ലിക്കുകളുടെ ചില അപൂര്‍വ്വതകളിലേയ്ക്ക്.
സെന്റ് പീറ്റേര്‍സ്ബര്‍ഗിലെ സ്വവര്‍ഗ്ഗാനുരാഗികളായ ദമ്പതികളുടെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങള്‍ തന്റെ ക്യാമറയ്ക്കുള്ളിലാക്കിയ മദാസ് നിസണായിരുന്നു വേള്‍ഡ് പ്രസ് ഫോട്ടോ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചിരുന്നത്.
ചൈനയിലെ മൃഗങ്ങളുടെ ക്രൂരത കാണിക്കുന്ന ഫോട്ടോകള്‍ക്കും ആഫ്രിക്കയിലെ എബോള ദുരിതം ചിത്രീകരിക്കുന്ന ഫോട്ടോകള്‍ക്കുമാണ് മറ്റ സമ്മാനങ്ങള്‍ ലഭിച്ചിരുന്നത്. 90,000 ചിത്രങ്ങളാണ് മത്സരത്തിനായി ലഭിച്ചിരുന്നത്.
അടുത്ത പേജില്‍ തുടരുന്നു
എ.എ.പി ഫോട്ടോഗ്രാഫര്‍ ആനന്ദ് ശര്‍മ്മ നാഷണല്‍ ജിയോഗ്രാഫിക് മാഗസിന് വേണ്ടിയെടുത്ത ഫോട്ടോയാണിത്.
അടുത്ത പേജില്‍ തുടരുന്നു
സണ്‍ഡേ സ്‌കൂളിലേക്ക് പോകുന്നതിനായി ഒരു പെണ്‍കുട്ടി കാത്തു നില്‍ക്കുന്ന ഫോട്ടോ എ.എ.പിയുടെയാണ് ചിത്രം. റഫീല റോസില്ലയാണ് ചിത്രം എടുത്തിരിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു
ഒന്‍പതാം ജന്മദിനം ആഘോഷിക്കുന്ന ഇരട്ടക്കൂട്ടികളുടെ ചിത്രം. എ.പിക്ക് വേണ്ടി അസ ജോസ്‌ട്രോം ആണ് ചിത്രം എടുത്തിരിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു
പത്തൊന്‍പത്കാരി മുഖം മൂടിയും സാറ്റയുടെ തൊപ്പിയും ധരിച്ച് ഒരു ബേക്കറിയില്‍ നില്‍ക്കുന്ന ചിത്രം (എ.പി ഫോട്ടോ/ റോണ്‍ഘൈ ചെന്‍. സിറ്റി എക്‌സ്പ്രസ്)
അടുത്ത പേജില്‍ തുടരുന്നു
ന്യൂയോര്‍ക്ക് ജന്റിലെ ഒദല്‍ ബെക്ക്ഹാമിന്റെ ചിത്രം. (എ.പി ഫോട്ടോ/ അല്‍ ബെല്ലോ, ഗെറ്റി ഇമേജസ്)
അടുത്ത പേജില്‍ തുടരുന്നു
ജീവിതത്തില്‍ ആദ്യമായി കണ്ടാമൃഗത്തെ വേട്ടയാടിയ ഒരു കൂട്ടം സംബുരു (എ.പി ഫോട്ടോ/ അമി വിറ്റാലെ/ നാഷണല്‍ ജ്യോഗഫിക്)
അടുത്ത പേജില്‍ തുടരുന്നു
എബോള( എ.പി ഫോട്ടോ/ പെറ്റി മുള്ളര്‍/ പ്രൈം ഫഓര്‍ നാഷണല്‍ ജ്യോഗ്രാഫിക്/ ദ വാഷിങ്ടണ്‍ പോസ്റ്റ്)
അടുത്ത പേജില്‍ തുടരുന്നു
പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള സംഘര്‍ഷത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി (എ.പി ഫോട്ടോ/ ബുലെന്റ് കിലിക്, എ.എഫ്.പി)
അടുത്ത പേജില്‍ തുടരുന്നു
കപ്പല്‍ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങളെ ബോട്ടില്‍ കരയിലേക്ക് കൊണ്ടുവരുന്നതിന്റെ ദൃശ്യം. (എ.പി ഫോട്ടോ/ മാസിമോ സെസ്റ്റിനി)
അടുത്ത പേജില്‍ തുടരുന്നു
ഫൈനല്‍ ആഘോഷിക്കുന്നതിനിടെ അര്‍ജന്റീനിയന്‍ താരം മെസ്സി ലോകകപ്പിലേക്ക് നോക്കുന്നു (എ.പി ഫോട്ടോ/ ബാവോ ടെയിലിങ്, ചെന്‍ഗ്ഡു എകണോമിക് ഡെയ്‌ലി)